വനിതാ മതിലിനെ പിന്തുണച്ച് നടി മഞ്ജു വാര്യര്‍; സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെന്ന് താരം

വനിതാ മതിലിനെ പിന്‍തുണച്ച് നടി മഞ്ജു വാര്യര്‍ രംഗത്ത്. നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ പ്രചാരണത്തിനായുള്ള ഫേസ്ബുക്ക് പേജിലാണ് പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യമാണ്. കേരളം മുന്നോട്ട് പോകട്ടെ, ഞാന്‍ വനിതാ മതിലിനൊപ്പം എന്നാണ് മഞ്ജു വീഡിയോയില്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനുവരി ഒന്നിനാണ് ദേശീയ പാതകള്‍ കേന്ദ്രീകരിച്ചാണ് വനിതാമതില്‍ സംഘടിപ്പിക്കുക. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.

വനിതാ മതിലില്‍ 30ലക്ഷം വനിതകളെ ഇടതുമുന്നണി പങ്കെടുപ്പിക്കുമെന്ന് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞിരുന്നു. വനിതാ മതിലിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വനിതാ മതിലിനെതിരെ പലരും എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പിന്തുണയുമായി നിരവധിപേരാണ് രംഗത്തെത്തുന്നത്.

Top