മഞ്ജു വാര്യർ വീണ്ടും വിവാഹിതയാകുന്നു? വരൻ കോടീശ്വരൻ?

ദിലീപില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷമാണ് മഞ്ജു നൃത്തത്തിലും സിനിമയിലും സജീവമായത്. സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ നേതൃനിരയിലും മഞ്ജുവുണ്ട്. മഞ്ജു വാര്യര്‍ വീണ്ടും ഒരു വിവാഹത്തിന് ഒരുങ്ങുന്നു എന്നാണ് സോഷ്യല്‍ മീഡിയ പ്രചാരണം നടത്തുന്നത്. ഉടന്‍ വിവാഹമുണ്ടെന്നും ഒരു കോടീശ്വരനാണ് വരന്‍ എന്നുമാണ് പ്രചാരണം. താന്‍ ഇത്തരം വാര്‍ത്തകളൊക്കെ കാണാറുണ്ട് എന്ന് പറഞ്ഞ മഞ്ജു അവയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യമേ നല്‍കാറുള്ളൂ എന്നും വ്യക്തമാക്കുന്നു. ഓരോരുത്തരും അവരുടെ ഇഷ്ടം അനുസരിച്ച് ഓരോന്ന് എഴുതുന്നു. സത്യം അതല്ലാത്തത് കൊണ്ട് താന്‍ അതൊന്നും ആലോചിച്ച് ടെന്‍ഷന്‍ അടിക്കാറില്ല. പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ എന്നാണ് ലേഡി സൂപ്പര്‍സ്റ്റാറിന്റെ നിലപാട്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി മഞ്ജുവിനുള്ള സൗഹൃദത്തെ മുന്‍നിര്‍ത്തിയും ഇത്തരം വ്യാജ വാര്‍ത്തകള്‍ പരക്കുന്നുണ്ട്. ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യര്‍ക്കുമെതിരെ ദിലീപും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

Latest