മനോരമയിൽ മമ്മൂട്ടി ഇഫക്ട്: പാർവതി ന്യൂസ് മേക്കറായില്ല

സിനിമാ ഡെസ്‌ക്

കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയെയും മലയാളത്തിലെ പ്രമുഖ താരങ്ങളെയും പരസ്യമായി വിമർശിച്ച നടി പാർവതിയ്ക്കു തിരിച്ചടിയായി വിവാദങ്ങൾ. മലയാള മനോരമയുടെ ന്യൂസ്‌മേക്കറാകാൻ അവസാന നിമിഷം വരെ പട്ടികയിലുണ്ടായിരുന്ന പാർവതി പുറത്തായതിനു പിന്നിൽ മമ്മൂട്ടിയുടെ അപ്രീതിയെന്നു സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കസബ വിവാദത്തിൽ പാർവതിയെ ന്യായീകരിച്ച് മനോരമ ചാനൽ ചർച്ചകൾ വരെ പ്രത്യേകം സംഘടിപ്പിച്ചത് ഇത്തരമൊരു അഭ്യൂഹത്തിന് കാരണമായിരുന്നു. പാർവതിയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പെടെയുള്ളവരും പാർവതി 2017-ലെ ന്യൂസ് മേക്കർ ആവുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന പ്രഖ്യാപനം ഇതെല്ലാം തകിടം മറക്കുന്നതായിരുന്നു.

കാനം രാജേന്ദ്രനാണ് ന്യൂസ് മേക്കറെന്നത് ചാനലിനു വേണ്ടി എഴുത്തുകാരൻ എൻ.എസ് മാധവനാണ് പ്രഖ്യാപിച്ചത്. ഒന്നര മാസം നീണ്ടു നിന്ന ന്യൂസ് മേക്കർ വോട്ടെടുപ്പിൽ ലക്ഷക്കണക്കിന് പേർ പങ്കെടുത്തുവെന്നാണ് ചാനൽ അവകാശപ്പെടുന്നത്. കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, ഐ.എ.എസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ എന്നിവരാണ് പാർവതിക്കും കാനത്തിനും പുറമെ മത്സരരംഗത്തുണ്ടായിരുന്നത്.

കസബ വിവാദത്തിൽ പാർവതി നടത്തിയ അഭിപ്രായ പ്രകടനമാണ് അവർക്ക് തന്നെ തിരിച്ചടിയായത്. കസബയിലെ നായക കഥാപാത്രത്തെ സ്ത്രീവിരുദ്ധ കഥാപാത്രമാക്കി ചിത്രീകരിക്കുക വഴി മമ്മൂട്ടിയെയാണ് നടി ലക്ഷ്യമിട്ടതെന്ന പ്രചരണമാണ് പാർവതിക്ക് തിരിച്ചടിയായത്.

ന്യൂസ് മേക്കർ അവാർഡ് നേടിയെടുക്കാനാണ് വിവാദത്തിന് തിരികൊളുത്തിയതെന്ന പ്രചരണവും പാർവതിക്ക് തിരിച്ചടിയായി. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ കൂടി പ്രകോപനപരമായി പ്രതികരിച്ച വടക്കാഞ്ചേരി സ്വദേശി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യിപ്പിച്ച നടിയുടെ നടപടിക്കെതിരെയും രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു.

ഒടുവിൽ മമ്മൂട്ടി പ്രതികരിച്ചിട്ട് പോലും വനിതാ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയുടെ ഫെയ്സ് ബുക്ക് പേജിൽ അദ്ദേഹത്തെ വിമർശിക്കുന്ന ലേഖനം ഷെയർ ചെയ്തത് പൊതു സമൂഹത്തിനിടയിലും കടുത്ത അതൃപ്തിക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യങ്ങൾ ചാനലിന് പോലും സ്വന്തം നിലക്ക് ‘വിചാരിച്ചാൽ’ പാർവതിക്ക് ന്യൂസ് മേക്കർ പട്ടം നൽകാവുന്ന അവസ്ഥയെ തന്നെയാണ് തകിടം മറിച്ചത്.

വോട്ടിങ് ‘നിലവാരവും’ പാർവതിക്ക് കനത്ത തിരിച്ചടിയായെന്നാണ് സൂചന. കസബ വിവാദമില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ പാർവതിക്ക് ലഭിക്കുമായിരുന്ന അവാർഡാണ് ഇങ്ങനെ അവസാനഘട്ടത്തിൽ തട്ടി തെറിപ്പിക്കപ്പെട്ടത്.

Top