മാറിടങ്ങൾ വലുതായാൽ..! വിവാഹ പൂർവ ലൈംഗിക; ഇന്ത്യയിൽ പ്രചരിക്കുന്ന പത്തു തെറ്റുകൾ

ഹെൽത്ത് ഡെസ്‌ക്

ന്യൂഡൽഹി: ലൈംഗികത എന്ന്ത നാലു ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ് ഇന്ത്യയിൽ. ലൈംഗികത എന്നത് പുറത്തു പറയാൻ പോലും പലരും മടിക്കുന്നതാണ്. അപ്പോഴാണ് വിവാഹ പൂർവ ലൈംഗികതയെപ്പറ്റി ആലോചിക്കുന്നത്. വിവാഹത്തിനു മുൻപ് പെൺകുട്ടി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നത് ചില ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ‘കണ്ടെത്തുകയാണ്’ ഇന്ത്യയിൽ പലപ്പോഴും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെക്സിനെ മനുഷ്യന്റെ സ്വാഭാവികമായ വികാരമായി, അവകാശമായി പരിഗണിക്കുന്നതിനു പകരം അതിനെ ‘ജീവിതം തന്നെ നശിപ്പിക്കുന്ന’ ഒന്നായാണ് പെൺകുട്ടികൾക്ക് മുമ്പിൽ സമൂഹം അവതരിപ്പിക്കുക. സെക്സുമായി ബന്ധപ്പെട്ട് ഭാരതീയ സമൂഹം നമ്മുടെ പെൺകുട്ടികൾക്ക് നൽകുന്ന ‘മുന്നറിയിപ്പ്’ ഈ പത്ത് പെൺകുട്ടികളുടെ അനുഭവങ്ങളിൽ നിന്നും വ്യക്തമാണ്.
1.അനിഷ ശർമ്മ (28) ഗുവാഹത്തി

ഒരു ദിവസം സ്‌കൂളിൽ നിന്നും വീട്ടിലേക്കുവരും വഴി എന്റെ സുഹൃത്ത് ഒരു പെൺകുട്ടിയെ ‘ചീത്തപ്പെണ്ണ്’ എന്ന് വിശേഷിപ്പിച്ചു. അവളെയെന്തിനാ അങ്ങനെ വിളിക്കുന്നത്, അവൾ എന്തു തെറ്റാ ചെയ്തതെന്ന് ഞാൻ ചോദിച്ചു. ‘നീ കണ്ടില്ലേ അവൾക്ക് വലിയ മുലകളുണ്ട്. അതിനർത്ഥം അവൾ സെക്സിലേർപ്പെട്ടിട്ടുണ്ടെന്നാണ്. അതുകൊണ്ടവൾ ചീത്തപ്പെണ്ണാണ്’ എന്നായിരുന്നു അവൾ പറഞ്ഞത്. സെക്സുമായി ബന്ധപ്പെട്ട് എന്റെ ഓർമ്മയിലുള്ള ആദ്യത്തെ സംഭാഷണമാണിത്. എനിക്കന്നു 15 വയസായിരുന്നു. അതുകൊണ്ട് ഞാനവൾ പറഞ്ഞത് വിശ്വസിച്ചു. ജീവിതത്തിലൊരിക്കലും അങ്ങനെ ചെയ്യില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.

2. റിയ ദത്ത് (36) ന്യൂദൽഹി

1993ൽ ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ടീച്ചറെന്നോടു പറഞ്ഞു, ‘ശാരീരിക ബന്ധം വിവാഹശേഷമേ പാടുള്ളൂ. ഇക്കാര്യം വളരെ പ്രധാനപ്പെട്ടതാണ്.’ എന്ന്

3. അരുണിമ മിശ്ര (31) ന്യൂദൽഹി

വീട്ടിൽ ആരും ഇതിനെക്കുറിച്ച് മിണ്ടാറില്ലായിരുന്നു. ഏതാണ്ട് 18 വയസായപ്പോൾ ഞാൻ ഡേറ്റിങ് ആരംഭിച്ച സമയത്ത് എന്റെ കസിൻ പറഞ്ഞു, വിവാഹത്തിനു മുമ്പ് സെക്സിൽ ഏർപ്പെടുന്നത് മാതാപിതാക്കളെ വഞ്ചിക്കലാണെന്ന്. അതുകൊണ്ടുതന്നെ കുറേക്കാലം എനിക്കു സെക്സിനെ ഭയമായിരുന്നു. കാരണം ഈ ഉപദേശം തന്നവൾക്ക് ഒരു പ്രണയബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവൾ എനിക്കു നൽകിയ ഉപദേശം ശരിയായിരിക്കുമെന്ന് ഞാൻ കരുതി.

4.ദൃഷ്ടി അഗർവാൾ (42) പൂനെ

എന്റെ ആദ്യ പ്രണയത്തിന്റെ കാലത്ത് കസിൻ ഒരു ഉപദേശം തന്നു. വിവാഹത്തിനു മുമ്പ് സെക്സിൽ ഏർപ്പെട്ടാൽ എന്റെ മാറും നിതംബവും വലുതാവുമെന്നും അതുവഴി എല്ലാവരും ഞാൻ സെക്സിൽ ഏർപ്പെടുന്നുണ്ടെന്ന് മനസിലാക്കുമെന്നുമായിരുന്നു ഉപദേശം. ഞാനന്ന് കൗമാരക്കാരിയായിരുന്നു. ഡേറ്റ് ചെയ്യുന്ന സമയത്തെല്ലാം ഇതെന്റെ മനസിലുണ്ടായിരുന്നു.

5. റിച്ച (19) ഗുവാഹത്തി

രണ്ടുവർഷം മുമ്പ് ഞാൻ ഡേറ്റിങ് ആരംഭിച്ചപ്പോൾ ഒരു ബന്ധു പറഞ്ഞു, സെക്സിനു വഴങ്ങരുതെന്ന്.

6. ഝേലം ഘോഷ് (29) കൊൽക്കത്ത

വിവാഹത്തിനു മുമ്പ് സെക്സിനെക്കുറിച്ച് എനിക്കു കിട്ടിയ ഉപദേശം അത് പാടില്ല എന്നായിരുന്നു.

7. പ്രിയ ദാസ് ഗുപ്ത (30) കൊൽക്കത്ത

അന്ന് ഞാൻ കോൺവെന്റ് സ്‌കൂളിൽ പഠിക്കുകയായിരുന്നു. 16ാം വയസിൽ വാല്യൂ എഡ്യുക്കേഷൻ ക്ലാസിൽ ഞങ്ങൾ ഒരു കുട്ടി ജനിക്കുന്നതിന്റെ വീഡിയോ പ്രദർശിപ്പിച്ചിട്ട് പറഞ്ഞു, ‘ നിങ്ങൾ സ്നേഹിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത ആളുമായി മാത്രം ചെയ്യേണ്ട കാര്യമാണിത്.’ മറ്റൊരു തരത്തിൽ പറഞ്ഞാൽ കാമുകനുമായി സെക്സ് പാടില്ല എന്ന്.

8. വർഷ ദേമാനി 25 ബംഗളുരു

19ാം വയസിലാണ് ഞാൻ ഡേറ്റിങ് ആരംഭിച്ചത്. ഡേറ്റിങ് ആരംഭിച്ചതോടെ എന്റെ സുഹൃത്തുക്കൾക്കിടയിലെ പ്രധാന പരിപാടി എന്നെ ഉപദേശിക്കലായി. പലരും എനിക്കു മാർഗനിർദേശങ്ങളുമായി വന്നു. കാമുകൻ എന്തെങ്കിലും തരത്തിലുള്ള ഇന്റിമസി കാണിക്കാൻ തുടങ്ങിയാൽ അതു പറ്റില്ല എന്നു പറയണമെന്നാണ് എന്റെ ബെസ്റ്റ് ഫ്രണ്ട് നൽകിയ ഉപദേശം. അത് നല്ല കാര്യമല്ലെന്നും പറഞ്ഞു. എല്ലായ്പ്പോഴും കൂടുതൽ താൽപര്യം കാണിക്കുക അവനാണെന്നും അവൾ പറഞ്ഞു.

9 ജിയ ചക്രവർത്തി (32) കൊൽക്കത്ത

11ാം ക്ലാസിൽ പഠിക്കുന്ന വേളയിലായിരുന്നു എന്റെ ആദ്യ ഡേറ്റ്. ഞങ്ങൾ ഒരുമിച്ച് കോഫി കുടിക്കാൻ പോയി. കഫേക്ക് പുറത്ത് ഞാനയാളുമായി സംസാരിച്ചിരിക്കുന്നത് എന്റെ ആന്റിമാരിലൊരാൾ കണ്ടു.

പിന്നീട് അവർ എന്നെ ഒരുമൂലയ്ക്ക് കൊണ്ടുപോയി ഞാനയാളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോയെന്നു ചോദിച്ചു. ഇല്ല എന്നു ഞാൻ പറഞ്ഞപ്പോൾ ‘അതു നന്നായി ഒരിക്കലും അങ്ങനെ ചെയ്യരുത്’ എന്നാണ് പറഞ്ഞത്.

ആളുകൾ ഇതൊക്കെ അറിഞ്ഞാൽ എന്റെ മാതാപിതാക്കൾ പണക്കാരനായ ഒരുകുട്ടി എന്നെ കാഴ്ച വെയ്ക്കുകയാണെന്ന് പറയുമെന്നും അവർ പറഞ്ഞു. ഞാനാകെ പേടിച്ചുപോയി. അതോടെ അവനോട് സംസാരിക്കാതായി. കൂടെ പെൺകുട്ടികളില്ലാതെ ആൺകുട്ടികളോട് സംസാരിക്കാൻ തന്നെ കുറേക്കാലം എനിക്കു പേടിയായിരുന്നു.

10 പൂജ കോത്താരി (31) നാഗ്പൂർ

ഞാനമ്മയോട് എന്റെ കാര്യങ്ങളെല്ലാം തുറന്നു സംസാരിക്കുമായിരുന്നു. 18ാം വയസായപ്പോൾ മുമ്പ് ഞാൻ പഠിച്ച ഹൈസ്‌കൂളിൽ എന്റെ സീനിയറായിരുന്നു ഒരു പയ്യൻ എന്നോട് പ്രണയാഭ്യർത്ഥന നടത്തി. ഒരു കോഫി ഷോപ്പിലായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ച.

തിരിച്ചെത്തിയപ്പോൾ ഞാനമ്മയോട് ഇക്കാര്യം പറഞ്ഞു. മിണ്ടരുത് മിണ്ടിപ്പോകരുത് എന്നായിരുന്നു അമ്മയുടെ ആദ്യ പ്രതികരണം. അവൻ എന്തായാലും ശാരീരികമായി കൂടുതൽ കൂടുതൽ അടുക്കാൻ ശ്രമിക്കുമെന്നും അത് നമ്മുടെ കുടുംബം നശിപ്പിക്കുമെന്നുമാണ് അമ്മ പറഞ്ഞത്.
ഞാനതിനെ എതിർത്തപ്പോൾ അമ്മ പറഞ്ഞത് ഞാൻ കുടുംബത്തിന്റെ മാനം നോക്കണമായിരുന്നു എന്നാണ്. ബന്ധുക്കളുടെ മുമ്പിൽ തലകുനിക്കേണ്ടിവരുമെന്നും പറഞ്ഞു.

‘അവരൊക്കെ എവിടെയെങ്കിലും വെച്ച് നിങ്ങളെ കാണും. ഇതൊക്കെ മനസിലാക്കും. പിന്നെ നിനക്ക് നല്ലൊരു ചെറുക്കനെ കിട്ടുമോ. നിന്റെ അനിയത്തിമാരുടെ കാര്യം എന്താകും.’ എന്നൊക്കെയാണ് അമ്മ പറഞ്ഞത്.

Top