സുക്കര്‍ബര്‍ഗ് അമേരിക്കന്‍ പ്രസിഡണ്ടാകും ? സുക്കര്‍ബര്‍ഗ് രാഷ്ട്രീയത്തിലേയ്‌ക്ക് ഇറങ്ങുന്നു.

ന്യുയോര്‍ക്ക് :ഒരിക്കല്‍ ഫേസ്ബുക്കിന്റെ സ്ഥാപകനായ സാക്ഷാല്‍ സുക്കര്‍ബര്‍ഗ് അമേരിക്കന്‍ പ്രസിഡണ്ടാകും . സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ ചര്‍ച്ച കൊഴുക്കുകയാണ്. കാരണം, മറ്റാരുമല്ല സോഷ്യല്‍ മീഡിയകളിലൊന്നായ ഫേസ്ബുക്കിന്റെ സ്ഥാപകനായ സാക്ഷാല്‍ സുക്കര്‍ബര്‍ഗാണ് രാഷ്ടീയത്തിലേയ്ക്ക് സൂചനയാണ് ഈ ചര്‍ച്ചക്ക് കാരണം .2017ലെ തന്റെ പുതുവത്സര പ്രതിജ്ഞയിലാണ് സുക്കര്‍ബര്‍ഗ് ഇത്തരത്തിലുള്ള ചെറു സൂചന നല്‍കിയിരിക്കുന്നത്.

2017ല്‍ അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിക്കുമെന്നും ജനങ്ങളെ നേരിട്ട് കാണുമെന്നുമായിരുന്നു ഈ പുതുവത്സരത്തില്‍ സുക്കര്‍ബര്‍ഗിന്റെ പ്രതിജ്ഞ. ജനങ്ങള്‍ എങ്ങനെ ജീവിക്കുന്നുവെന്നും ഭാവി ജീവിതത്തിനായി അവര്‍ എങ്ങനെ തയ്യാറെടുക്കുന്നുവെന്നും എന്ത് ചിന്തിക്കുന്നുവെന്നും അടുത്തറിയുന്നതിനാണ് ഇതെന്നുമാണ് അദ്ദേഹം അതിന് നല്‍കിയിരുന്ന വിശദീകരണം.

സുക്കര്‍ബര്‍ഗിന്റെ പുതിയ നീക്കം രാഷ്ട്രീയത്തിലേയ്ക്കുള്ള ചുവടുവയ്പായാണ് പലരും കാണുന്നത്. സമീപ ഭാവിയില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സ്ഥാനാര്‍ത്ഥിയായി സുക്കര്‍ബര്‍ഗിനെ പ്രതീക്ഷിക്കാമെന്നും ചിലര്‍ പ്രവചിക്കുന്നു. ചെറു പ്രായത്തില്‍ത്തന്നെ ലോകത്തിലെ അതിസമ്പന്നനും ,അതിപ്രശസ്തനുമായി മാറാന്‍ സാധിച്ച സുക്കര്‍ബര്‍ഗിന് അത് അസാധ്യമായ കാര്യമല്ലെന്നും ആളുകള്‍ വിലയിരുത്തുന്നു.
ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും ആഗ്രഹിച്ച രീതിയില്‍ത്തന്നെ സാക്ഷാത്കരിക്കാന്‍ സാധിച്ചിട്ടുള്ള സുക്കര്‍ബര്‍ഗിന് ഇതും അസാധ്യമാകാന്‍ ഇടയില്ലെന്നാണ് പൊതുവേ കരുതപ്പെടുന്നത്. കഴിഞ്ഞ കാലങ്ങളില്‍ സുക്കര്‍ബര്‍ഗ് നടത്തിയ പുതുവത്സര പ്രതിജ്ഞകളൊക്കെ ലക്ഷ്യത്തിലെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ അദ്ദേഹം തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ചൈനീസ് മാണ്ഡരിന്‍ പഠിക്കുക, ഒരു വര്‍ഷംകൊണ്ട് 365 കിലോമീറ്റര്‍ ഓടുക, നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ വീട്ടില്‍ സ്ഥാപിക്കുക, 25 പുസ്തകങ്ങള്‍ വായിക്കുക തുടങ്ങിയവയൊക്കെയായിരുന്നു സുക്കര്‍ബര്‍ഗിന്റെ മുന്‍കാല പ്രതിജ്ഞകള്‍. വിട്ടുവീഴ്ചകളില്ലാതെ ഇത്തരം കാര്യങ്ങള്‍ നടപ്പില്‍വരുത്തിയ സുക്കര്‍ബര്‍ഗിന് ഈ വര്‍ഷത്തെ പ്രതിജ്ഞ താരതമ്യേന എളുപ്പമാണെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.

ബിസിനസുകാരനായിരുന്ന ട്രംപിന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തെത്താമെങ്കില്‍, ഇപ്പോള്‍ത്തന്നെ അതിനേക്കാള്‍ ജനപിന്തുണയുള്ള സുക്കന്‍ബര്‍ഗിന് ഒന്നു മനസു വച്ചാല്‍ വളരെയെളുപ്പം സാധിക്കാവുന്നതേയുള്ളു എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്

Latest
Widgets Magazine