സുക്കര്‍ബര്‍ഗിന്റെ ട്വിറ്ററും മറ്റ് അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടു

ഹാക്കര്‍മാരുടെ വിളയാട്ടമാണല്ലോ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഫേസ്ബുക്ക് തലവനായ സുക്കര്‍ബര്‍ഗിന്റെ വരെ അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുകയാണ് ഹാക്കര്‍മാര്‍. സുക്കര്‍ബര്‍ഗിന്റെ ട്വിറ്റര്‍, പിന്‍ടെറസ്റ്റ് അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്.

ഔര്‍ മൈന്‍ എന്ന പേരിലുള്ള ഹാക്കര്‍ ഗ്രൂപ്പാണ് ഫേസ്ബുക്ക് മേധാവിയുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തത്. പ്രൊഫഷണല്‍ നെറ്റ്വര്‍ക്കായ ലിങ്ക്ഡ്ഇന്‍ ഹാക്ക് ചെയ്തതിലൂടെയാണ് സുക്കര്‍ബര്‍ഗിന്റെ പാസ്‌വേര്‍ഡ് ചോര്‍ത്തിയതെന്ന് ഈ ഹാക്കര്‍മാര്‍ അവകാശപ്പെട്ടു.

മുമ്പ് ഉപയോഗിച്ച പാസ് വേര്‍ഡുകള്‍ തന്നെ പതിവായി ഉപയോഗിക്കുന്ന സുക്കര്‍ബര്‍ഗിന്റെ രീതി ഹാക്കിംഗിന് സഹായകമായെന്നും ഇവര്‍ പറഞ്ഞു. ചോര്‍ന്ന് കിട്ടിയ ലിങ്ക്ഡ്ഇന്‍ പാസ്വേഡുകളില്‍ സക്കര്‍ബര്‍ഗിന്റെ പാസ്വേഡും ഉണ്ടായിരുന്നു. ട്വിറ്ററിനും പിന്‍ടെറസ്റ്റിനും അദ്ദേഹം ഇതേ പാസ്വേര്‍ഡ് തന്നെ ഉപയോഗിച്ചിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫേസ്ബുക്ക് സിഇഒയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും തുറക്കാന്‍ പറ്റിയതായി ഔര്‍ മൈന്‍ ഗ്രൂപ്പ് അവകാശപ്പെട്ടു. അതേസമയം ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ തിരിച്ചെടുത്തതായി സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.

സംഘപരിവാറിനെപോലുള്ള ശക്തികളോട് യുദ്ധം ചെയ്യാന്‍ തയ്യാറുള്ള പുതിയ തലമുറ മുന്നോട്ടുവരണമെന്ന് വിടി ബല്‍റാം വാമനന്‍ സ്വാതന്ത്ര്യസമരസേനാനിയെന്നൊക്കെ പറയുന്നത് ശുദ്ധഭോഷ്‌ക്കാണെന്ന് വിടി ബല്‍റാം ‘മാനംകെട്ടവരുടെ ഹെഡ്‌ലൈന്‍ മാധ്യമപ്രവര്‍ത്തനം’; തെറ്റായ വാര്‍ത്തകൊടുത്ത ഓണ്‍ലൈന്‍ മഞ്ഞപത്രത്തെ വിമര്‍ശിച്ച് ദിലീപ് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത് ഓരോ ഭാരതീയനും അഭിമാനകരമെന്ന് വിഎം സുധീരന്‍ വിശ്വാസികളെ അകറ്റി ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്; ഇവരുടെ അനധികൃത പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കടകംപള്ളി
Latest