വിവാഹത്തിനായി മുസ്ലീം യുവാവ് ഹിന്ദുവായി; യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ട് സുപ്രീം കോടതി  

ദില്ലി: പ്രണയിച്ച യുവതിയെ വിവാഹം കഴിക്കാന്‍ ഹിന്ദുമതം സ്വീകരിച്ച് യുവാവ്. ഇരുവരും പിന്നീട് വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ മാതാപിതാക്കള്‍ക്കൊപ്പം യുവതിയെ അയയ്ക്കാനായിരുന്നു കോടതി തീരുമാനം. യുവതിയുടെ വാദം കേട്ടാണ് ഈ തീരുമാനം. 33കാരനായ യുവാവാണ് വിവാഹത്തിനായി ഹിന്ദു മതം സ്വീകരിച്ചത്. ആര്യാന്‍ ആര്യ എന്ന പേരും ഇയാള്‍ സ്വീകരിച്ചു.

23കാരിയായ ഹിന്ദു യുവതിയെ വിവാഹം കഴിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഓഗസ്റ്റ് 17നാണ് ആര്യന്‍ സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പസ് പെറ്റിഷന്‍ നല്‍കുന്നത്. യുവതിയുടെ മാതാപിതാക്കളും ഹിന്ദു സംഘടനകളും ചേര്‍ന്ന് തങ്ങളെ വേര്‍പിരിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ആര്യന്‍റെ പെറ്റിഷന്‍.  ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്. തുടര്‍ന്ന് ഓഗസ്റ്റ് 27ന് യുവതിയെ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. ആര്യാന്‍ രണ്ട് പ്രാവശ്യം വിവാഹമോചിതനാണെന്നും കോടതിയില്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താന്‍ വിവാഹിതയായെങ്കിലും മാതാപിതാക്കള്‍ക്കൊപ്പം ജീവിച്ചാല്‍ മതിയെന്നായിരുന്നു യുവതി പറഞ്ഞത്. മാത്രമല്ല ഇത് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചിട്ട് പറയുന്നതല്ലെന്നും യുവതി കോടതിയില്‍ പറഞ്ഞു. അതേസമയം മാതാപിതാക്കളുടെ സമ്മര്‍ദം മൂലമാണ് യുവതി ഇത്തരത്തില്‍ പ്രതികരിച്ചതെന്നായിരുന്നു യുവാവിന്റെ വാദം. യുവതിക്ക് പ്രായപൂര്‍ത്തിയായതാണ്. സ്വന്തമായി തീരുമാനം എടുക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. ഭര്‍ത്താവിനൊപ്പം പോകേണ്ടെന്നാണ് യുവതി പറയുന്നതെങ്കില്‍ ഇതൊരു മാട്രിമോണിയല്‍ കേസാകും. അതാത് കോടതിയില്‍ ഈ കേസിന് നടപടിയുണ്ടാകും. മാതാപിതാക്കള്‍ക്കൊപ്പം പോയാല്‍ മതിയെന്ന യുവതിയുടെ തീരുമാനം കോടതി അംഗീകരിക്കുകയും ചെയ്തു.

Top