രാജ്യത്ത് വില്‍ക്കുന്ന ആദ്യ പത്ത് കാറുകളില്‍ ആറെണ്ണം മാരുതിയുടെ മോഡലുകള്‍;ഓള്‍ട്ടോ ഏറ്റവും മുന്നില്‍

ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷത്തിന്റെ പകുതിവരെയുള്ള കണക്ക് അനുസരിച്ച് മാരുതി സുസുക്കി ഇന്ത്യ വിപണിയിലെ മേധാവിത്തം തുടരുന്നു. രാജ്യത്ത് വില്‍ക്കുന്ന ആദ്യ പത്ത് കാറുകളില്‍ ആറെണ്ണം മാരുതിയുടെ മോഡലുകളാണെന്നാണ് പുറത്തു വന്നിരിക്കുന്ന കണക്കുകളില്‍ നിന്ന് മനസിലാകുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് ആണ് കണക്ക് പുറത്തുവിട്ടത്.

മാരുതിയുടെ എന്‍ട്രി ലെവല്‍ കാര്‍, ഓള്‍ട്ടോയാണ് ഏറ്റവയ്ക്കാണ് കൂടുതല്‍ വില്‍പ്പന നടക്കുന്നത്. 1,20,720 യൂണിറ്റ് കാറുകളാണ് ഇതു വരെ വിറ്റഴിഞ്ഞു പോയത്. വാഗണ്‍ആര്‍ ആണ് രണ്ടാം സ്ഥാനത്ത്. 86,939 യൂണിറ്റുകള്‍ ആണ് വില്‍പ്പന. ഡിസയര്‍, സ്വിഫ്റ്റ് മോഡലുകളാണ് തൊട്ടുപിന്നില്‍. അഞ്ചാം സ്ഥാനത്ത് ഹ്യൂണ്ടായ് കമ്പനിയുടെ ഗ്രാന്‍ഡ് ഐ10 ആണ്.

Latest
Widgets Magazine