മീ ടൂ വിവാദം; മാനനഷ്ടക്കേസ് നല്‍കാനൊരുങ്ങി കേന്ദ്രമന്ത്രി എം.ജെ അക്ബര്‍….

ന്യൂഡല്‍ഹി: മീ ടൂ ആരോപണത്തില്‍ കേന്ദ്രമന്ത്രി എംജെ അക്ബര്‍ മാനനഷ്ടക്കേസ് നല്‍കും. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും തെരഞ്ഞെടുപ്പ് മുന്നില് കണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും എം.ജെ അക്ബര്‍ പറഞ്ഞിരുന്നു.തീര്‍ത്തും അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങള്‍ തന്റെ യശസ്സിനും സല്‍പ്പേരിനും വലിയ ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ എംജെ അക്ബറിനെതിരായ പരാതികളില്‍ ഉറച്ച് നില്‍ക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍. രാഷ്ട്രീയലക്ഷ്യമെന്ന ആരോപണം തള്ളുന്നതായി വിദേശ മാധ്യമപ്രവര്‍ത്തക മജ്‌ലി കംപ് റഞ്ഞു. ആരോപണം ഉന്നയിച്ച് തന്റെ പിതാവിന്റെ മെയിലിന് അക്ബര്‍ മറുപടി നല്‍കിയിട്ടുണ്ട്.

തന്നെ അക്ബര്‍ ബലമായി ചുംബിച്ചുവെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മജ്‌ലി പറഞ്ഞു. കനിക, ഗലാട്ട്, പ്രിയ രമണി, ഷുതാപ പോള്‍ എന്നിവരും രംഗത്ത് എത്തി.വനിതാ മാധ്യമപ്രവര്‍ത്തകര്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് സൂചന. മീ ടൂ ക്യാമ്പയിന്റെ ഭാഗമായി പതിനൊന്ന് വനിതാ മാധ്യമപ്രവര്‍ത്തകരാണ് അക്ബറിനെതിരെ ലൈംഗിക പീഡന ആരോപണവുമായി രംഗത്തെത്തിയിരുന്നത്. ഇതേ തുടര്‍ന്ന് ആഫ്രിക്കന്‍ പര്യടനത്തിലായിരുന്ന അക്ബറിനോട് സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരികെ വരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്‍ മാധ്യമ പ്രവര്‍ത്തകനായ അക്ബറിനെതിരെ ആരോപണം ഉന്നയിച്ചെത്തിയവരില്‍ വിദേശ മാധ്യമപ്രവര്‍ത്തകയും ഉള്‍പ്പെടുന്നുണ്ട്. ഒക്ടോബര്‍ എട്ടിന് പ്രിയാ രമണി എന്ന മാധ്യമപ്രവര്‍ത്തകയുടെ ട്വിറ്റിലൂടെയാണ് അക്ബറിനെതിരായ വെളിപ്പെടുത്തല്‍ പുറത്തെത്തിയത്. ഒരു വര്‍ഷം മുമ്പ് ഒരു പ്രമുഖ മാസികയില്‍ തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെ കുറിച്ച് പ്രിയാ രമണി ലേഖനം എഴുതിയിരുന്നു.

Top