ന​ടി​മാ​ര്‍ മ​ന​സ് തു​റ​ന്നാ​ല്‍ ദ​ന്ത​ഗോ​പു​ര​ങ്ങ​ള്‍ ത​ക​ര്‍​ന്നു​ വീഴും!.ഉ​ണ്ണി​ക്കൃ​ഷ്ണ​നെ​തി​രേ​ പോ​ലീ​സ് കേ​സെ​ടു​ക്ക​ണ​മെ​ന്നും ലി​ബ​ര്‍​ട്ടി ബ​ഷീ​ര്‍

കണ്ണൂര്‍: മീ ടു വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടിമാര്‍ മനസ് തുറന്നാല്‍ സിനിമാലോകത്തെ പല ദന്തഗോപുരങ്ങളും തകര്‍ന്നടിയുമെന്ന് സിനിമാ നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍.സിനിമാ ഷൂട്ടിംഗിനിടയില്‍ നടി പീഡനശ്രമത്തിനിരയായ സംഭവത്തില്‍ വേട്ടക്കാരനെ രക്ഷിക്കണമെന്ന വോയ്സ് മെസേജ് ഗ്രൂപ്പിലിടുകയും വേട്ടക്കാരനായ പയ്യനെ പാവമായി ചിത്രീകരിച്ച്‌ രക്ഷിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയ്ക്കെതിരേയും, അക്രമിക്കെതിരേ നടപടിയെടുക്കാന്‍ തയാറാകാത്ത ഫെഫ്ക സെക്രട്ടറി ഉണ്ണിക്കൃഷ്ണനെതിരേയും പോലീസ് കേസെടുക്കണമെന്നും ലിബര്‍ട്ടി ബഷീര്‍ ആവശ്യപ്പെട്ടു.

നടിമാര്‍ പത്ത് ശതമാനം കാര്യങ്ങള്‍പോലും തുറന്നുപറഞ്ഞിട്ടില്ല. പതിനേഴിലേറെ സിനിമകള്‍ നിര്‍മിച്ച തനിക്ക് പല സംഭവങ്ങളും ഇന്നലെയെന്നപോലെ ഓര്‍മയുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടവരാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍. അവര്‍തന്നെ പ്രശ്നക്കാരാകുന്പോള്‍ വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണുണ്ടാകുന്നത്. സിനിമാനടിമാരുടെയും സഹനടിമാരുടെയും കിടപ്പുമുറിയുടെ വാതില്‍ മുട്ടിയ സംഭവങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും ബഷീര്‍ പറഞ്ഞു.നടി അക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരേ വര്‍ഷങ്ങള്‍ക്കുമുന്പ് സമാനമായ പരാതി ഉയര്‍ന്നിരുന്നു. അന്ന് ഫെഫ്ക കൃത്യമായ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ നടി ആക്രമിക്കപ്പെടുമായിരുന്നില്ലെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം യുവനടി അര്‍ച്ചന പദ്മിനി നടത്തിയ മീ ടു വെളിപ്പെടുത്തലിനെത്തുടര്‍ന്നു പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഷെറിന്‍ സ്റ്റാന്‍ലിക്കെതിരേയുള്ള നടപടി തുടരുമെന്നു ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍.

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തന്നോട് അപമര്യാദയായി പെരുമാറിയെന്ന അര്‍ച്ചന പദ്മിനിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരേ ഫെഫ്ക നടപടിയെടുത്തിരുന്നു. എന്നാല്‍ അര്‍ച്ചന പദ്മിനി ഇയാള്‍ ഇപ്പോഴും സിനിമയില്‍ തുടരുകയാണെന്ന ആരോപണം ഉന്നയിച്ചു. ഈ സാഹചര്യത്തില്‍ ആരോപണം സത്യമാണോയെന്ന് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ അറിയിച്ചു.പഴയ നടപടി ഇപ്പോഴും നിലനില്‍ക്കുകയാണ്. ഷെറിന്‍ ഇപ്പോഴും ജോലിയില്‍ തുടരുന്നുണ്ടോയെന്നു വ്യക്തതയില്ല. ഉണ്ടെങ്കില്‍ അത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Top