ബഡായി ബംഗ്ലാവ് കൂപ്പ് കുത്തി !…ചാനലുകളില്‍ നിന്ന് താരങ്ങളെ ഒഴിവാക്കുന്നു.

കൊച്ചി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കേസിൽ ഗുഡാലോചന കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ സംരക്ഷിക്കുന്ന താര സംഘടന അമ്മയുടെ നടപടിയിൽ ജന രോഷം കത്തി നിൽക്കെ   ചാനൽ പ രിപാടികളില്‍ നിന്നും താരങ്ങളെ ഒഴിവാക്കാന്‍ ആലോചന. ചാനല്‍ പരിപാടികളില്‍ അവതാരകരായ സിനിമാ താരങ്ങളെ ഒഴിവാക്കാനാണ് നീക്കം. മുകേഷ്, സുരേഷ് ഗോപി, ജഗദീഷ് തുടങ്ങിയവരാണ് ചാനല്‍ പരിപാടികളിലെ അവതാരകര്‍.

ഓരോ എപ്പിസോഡിനും ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയാണ് പലരും ടെലിവിഷനില്‍ പരിപാടി ചെയ്യുന്നത്. മുകേഷ് അവതാരകനായ ബഡായി ബംഗ്ലാവ് ആണ് സിനിമാ താരങ്ങള്‍ അവതാരകരായ പരിപാടിയില്‍ റേറ്റിംഗില്‍ മുന്നിലുള്ളത്. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ മുകേഷിന്റെ നിലപാടുകള്‍ വിവാദമായതോടെ പരിപാടിയുടെ റേറ്റിംഗ് ഇടിഞ്ഞു. കേസില്‍ പോലീസ് ചോദ്യം ചെയ്ത ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ബഡായി ബംഗ്ലാവിലെ താരമാണ്.

വിവാദം റേറ്റിംഗിനെ ബാധിച്ചതോടെ മുകേഷിനെ ഒഴിവാക്കിയേക്കുമെന്നാണ് സൂചന. റേറ്റിംഗ് തിരിച്ചു പിടിക്കാനായില്ലെങ്കില്‍ പരിപാടി തന്നെ ഉപേക്ഷിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ടെലിവിഷന്‍ ചാനലുകളുടെ ഷോകള്‍ക്ക് ഇനി പങ്കെടുക്കില്ലെന്ന് ചില താരങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

അതേ സമയം, നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസുമായി ബന്ധപ്പെട്ട് നടന്‍ മുകേഷ് എംഎല്‍എയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. എംഎല്‍എ ഹോസ്റ്റലിലെത്തിയായിരുന്നു മൊഴിയെടുപ്പ്. കേസിലെ മുഖ്യപത്രിയായ പള്‍സര്‍ സുനി ഒരു വര്‍ഷം മുകേഷിന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുകേഷിന്റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്.

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. ചില ഫോട്ടോകള്‍ കാണിച്ച് ഇവരെ പരിചയമുണ്ടോ എന്ന് പൊലീസ് ധര്‍മജനോട് ചോദിച്ചു. ധര്‍മജന്റെ സിനിമാസൈറ്റുകളില്‍ സുനി എത്തിയിട്ടുണ്ടോയെന്നും ആരാഞ്ഞു. സുനിയെ പരിചയമില്ലെന്നും ഒരുപാടുപേര്‍ തന്നോടൊപ്പം ഫോട്ടോ എടുക്കാറുണ്ടെന്നുമാണ് പൊലീസിനോട് പറഞ്ഞത്.

നാദിര്‍ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചില്ല. ദിലീപും നാദിര്‍ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ടിവിയില്‍ കാണിക്കുന്നത് കാണാറുണ്ടെന്നു പറഞ്ഞ ധര്‍മജന്‍, കൂടുതല്‍ ഒന്നും അറിയില്ലെന്നും പറഞ്ഞു

അയ്യപ്പന്‍ ഒരു നേതാവിനെ ജയിലലടച്ചു; വനിതാ നേതാവിനെക്കൊണ്ട് 25,000 രൂപ പിഴയടപ്പിച്ചു;സമരം ചെയ്തവരെ കാട്ടുപന്നി കുത്താന്‍ ഓടിച്ചതും അയ്യപ്പ കോപം തന്നെ; പരിഹാസവുമായി മുകേഷ് എണ്‍പതുകളിലെ താരങ്ങള്‍ വീണ്ടും കൂടി; മമ്മൂക്ക മാത്രമില്ല, എവിടെയെന്ന് ആരാധകര്‍ തുറന്നു പറച്ചിലിന് മീ ടൂ നല്ല അവസരം; മുകേഷിനെതിരേയുള്ള ആരോപണങ്ങളില്‍ ഭാര്യയായ മേതില്‍ ദേവിക പറയുന്നു… പീഢന ശ്രമത്തിൽ സി.പി.എം എം എൽ എ മുകേഷും കുടുങ്ങുന്നു !..19 വർഷം മുമ്പ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം മി ടൂ ക്യാമ്പയ്‌നിൽ ടെസ് ജോസഫ് വെളിപ്പെടുത്തി.കോടീശ്വരൻ പരിപാടി ഷൂട്ടിങ്ങിനിടെ ഹോട്ടൽ റൂമിനടുത്തേക്ക് താമസം മാറാൻ ആവശ്യപ്പെട്ട് നിരന്തരം ഫോൺ കോളുകൾ നടന്‍ മുകേഷും മീടൂ ക്യാമ്പയിനില്‍ കുടുങ്ങി!! മുറിയിലേക്ക് വിളിച്ചതായി വെളിപ്പെടുത്തലുമായി യുവതി രംഗത്ത്
Latest
Widgets Magazine