എറണാകുളത്തെയും പറവൂരീലെയും സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ മരുന്ന് കമ്പനികളില്‍ നിന്ന് വാങ്ങുന്നത് പതിനഞ്ച് ലക്ഷത്തോളം രൂപ; ഡോ കെ ജി ജയനും, ഡോ വിജോ ജോര്‍ജ്ജും പ്രതികൂട്ടില്‍

കൊച്ചി: മരുന്ന് കമ്പനിയില്‍ നിന്ന് എറണാകുളത്തെ രണ്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രതിവര്‍ഷം കൈപ്പറ്റിയത് പതിനഞ്ച് ലക്ഷത്തോളം രൂപ. പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ കെ ജി ജയന്‍, എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ വിജോ ജോര്‍ജ്ജ് എന്നിവരാണ് പ്രതിമാസം അമ്പതിനായിരത്തിലധികം രൂപ ലിവിഡസ് മരുന്ന് കമ്പനിയില്‍ നിന്ന് കൈപ്പറ്റിയിരിക്കുന്നത്. രണ്ടായിരത്തി പതിനൊന്നുമുതല്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ സേവനമനുഷ്ടിക്കുന്ന ഡോക്ടര്‍ ജയന്‍ വര്‍ഷങ്ങളായി ലിവിഡസ് മരുന്നുകമ്പനിയില്‍ നിന്ന് അച്ചാരം കൈപ്പറ്റുന്നുണ്ടെന്ന് ലിവിഡസിന്റെ രേഖകള്‍ തന്നെ വ്യക്തമാക്കുന്നു.

സാധാരണക്കാരില്‍ സാധാരണക്കാര്‍ മാത്രം ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികള്‍ക്ക് ഗുണനിലവാരം കുറഞ്ഞമരുന്നുകളെഴുതി കീശ വീര്‍പ്പിക്കുകയാണ് ഈ ഡോക്ടര്‍മാര്‍. ഡോക്ടര്‍ ജയന്റെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പറവൂര്‍ ശാഖയിലെ 57068909209 ഈ അക്കൗണ്ടിലേയ്ക്ക് ഒരു മാസം ഒരു ലക്ഷത്തി പതിനേഴായിരം രൂപയും ലിവിഡസ് കമ്പനി നല്‍കിയട്ടുണ്ട്. പ്രതിമാസം അമ്പതിനായിരം കൈപ്പറ്റുന്ന ഡോക്ടര്‍ക്ക് ചില മാസങ്ങളില്‍ ഒരു ലക്ഷം രൂപയും അച്ചാരമായി ലഭിക്കുന്നു. ഡോക്ടറുടെ മാസ ശമ്പളത്തിനുമേലെ മരുന്ന് കമ്പനി കോഴ നല്‍കണമെങ്കില്‍ എത്രയോ മരുന്ന് പാവപ്പെട്ട രോഗികള്‍ അനാവശ്യമായി കഴിച്ചിട്ടുണ്ടാകണം!

എറണാകുളം ജനറല്‍ ആശുപത്രിയില്‍ 2016 മുതല്‍ സേവനമനുഷ്ടിക്കുന്ന ഡോക്ടര്‍ വിജോ ജോര്‍ജ്ജിനും ലിവിഡസ് മരുന്ന് കമ്പനി പ്രതിമാസം അമ്പതിനായിരത്തിലധികം രൂപം കോഴയായി നല്‍കുന്നുണ്ട്. വിദേശ യാത്രകളും കോണ്‍ഫ്രന്‍സുകള്‍ക്കുള്ള സൗജന്യങ്ങളും ഇത് കൂടാതെയാണ്. ലിവിഡസ് മരുന്ന് കമ്പനിയുടെ 7558880001 എന്ന നമ്പറില്‍ നിന്ന് ഡോക്ടറുടെ മൊബൈലിലേയ്ക്ക് എല്ലാ മാസവും പൈസ നല്‍കിയതിന്റെ സന്ദേശങ്ങളും ലഭിക്കുന്നുണ്ട്. അക്കാദമിക്ക് കോണ്‍ഫ്രന്‍സുകള്‍ക്ക് പങ്കെടുക്കുന്നതിനായി മരുന്ന് കമ്പനികളെ ആശ്രയിക്കാറുണ്ടെന്ന് ഡോക്ടര്‍ വിജോ ജോര്‍ജ്ജ് സമ്മതിച്ചു. എന്നാല്‍ ലിവിഡസിന്റെ പൈസ നല്‍കിയതായുള്ള സന്ദേശം എങ്ങിനെ ഡോക്ടര്‍ക്ക് വന്നു എന്ന ചോദ്യത്തിന് അദ്ദേഹത്തിന് മറുപടി ഉണ്ടായില്ല.

ഡോക്ടറും മരുന്ന് കമ്പനികളും തമ്മിലുള്ള സാമ്പത്തീക ഇടപാടുകള്‍ രേഖകള്‍ സഹിതം അന്വേഷിക്കുന്നതോടെ മരുന്ന് മാഫിയകളുടെ വന്‍ തട്ടിപ്പുകളായിരിക്കും പുറത്ത് വരിക. ഡോക്ടര്‍മാര്‍ക്ക് ഒന്നരകോടിയുടെ ബെന്‍സ് കാറുവരെ സമ്മാനമായി ലിവിഡസ് മരുന്ന് കമ്പനി നല്‍കിയെന്ന വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേട്ടത്. ലക്ഷങ്ങള്‍ നികുതി വെട്ടിച്ച് പോണ്ടിച്ചേരിയില്‍ മരുന്ന് കമ്പനിയുടെ പേരല്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ കുടുംബസമേതം ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നിരവധി ദിവസങ്ങളിലായി ഞങ്ങള്‍ക്ക് ലഭിച്ചതോടെയാണ് ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ചത്. നിശ്ചിത ടാര്‍ഗറ്റ് നിശ്ചയിച്ച് ഡോക്ടര്‍ ദമ്പതിമാര്‍ക്ക് മരുന്ന് കമ്പനി നല്‍കിയ കാറായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.

ലിവിഡസ് മരുന്ന് കമ്പനി ജീവക്കാരുടെ ബന്ധുക്കള്‍ക്ക് നല്‍കിയ കോഴപ്പണത്തിന്റെ വിശദാംശങ്ങള്‍, ഡോക്ടര്‍മാര്‍ക്ക് വര്‍ഷങ്ങളായി നല്‍കുന്ന അച്ചാരത്തിന്റെ രേഖകള്‍ സഹിതമുള്ള വന്‍ തട്ടിപ്പിന്റൈ ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് ഇനി പുറത്ത് വരാനുള്ളത്.

Latest
Widgets Magazine