ഈ മരുന്നുകള്‍ കഴിക്കരുത്:ക്യാന്‍സറിന് സാധ്യത; ഏഴു മരുന്നുകള്‍ പിന്‍വലിച്ചു | Daily Indian Herald

വീണ്ടും ജാഗ്രതാ നിര്‍ദേശം!..കനത്ത മഴയ്ക്ക് സാധ്യത…കേരളത്തില്‍ 20,000 കോടിയുടെ നാശനഷ്ടം . കേന്ദ്ര സഹായം 500 കോടി മാത്രം . ചെങ്ങന്നൂരില്‍ രക്ഷാ പ്രവര്‍ത്തനം യുദ്ധകാല അടിസ്ഥാനത്തില്‍

ഈ മരുന്നുകള്‍ കഴിക്കരുത്:ക്യാന്‍സറിന് സാധ്യത; ഏഴു മരുന്നുകള്‍ പിന്‍വലിച്ചു

ദോഹ: ഈ മരുന്നുകളെക്കുറിച്ച് അറിഞ്ഞിരിക്കുക. ക്യാന്‍സറിന് വരെ സാധ്യതയുള്ള ഏഴ് മരുന്നുകള്‍ ഫാര്‍മസികളില്‍നിന്ന് പിന്‍വലിച്ചു. ചൈനീസ് മരുന്നുനിര്‍മാണ കമ്പനിയായ ഷെചിയാങ് ഹുവാഹായ് ഫാര്‍മസ്യൂട്ടിക്കലിന്റെ വല്‍സാര്‍ട്ടന്‍ എന്ന ചേരുവ അടങ്ങിയ മരുന്നുകളാണ് പിന്‍വലിച്ചത്.ഖത്തറിലെ ഫാര്‍മസികളില്‍ ഇനി ഈ മരുന്നുകള്‍ വില്‍ക്കാന്‍ പാടില്ല. ഈ മരുന്നുകളുടെ ഉപയോഗം ക്യാന്‍സറിനു കാരണമാകുന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്.

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യ്ക്കു കീഴിലുള്ള ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഫോര്‍ മെഡിസിന്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സാണ് മരുന്നിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയത്.വല്‍സാര്‍ട്ടനിലെ ട്രോസോഡിയം എഥിലമിന്‍ ആണ് ക്യാന്‍സറിന് കാരണമാകുന്നത്. സ്പാനിഷ്, ജോര്‍ദാന്‍, ഇന്ത്യന്‍ മരുന്നു കമ്പനികള്‍ ചൈനീസ് വല്‍സാര്‍ട്ടന്‍ ഉപയോഗിക്കുന്നുണ്ട്.സ്പാനിഷ് കമ്പനിയായ സിന്‍ഫ ലബോറട്ടറീസിന്റെ സിന്‍ഫവല്‍, കോ-സിന്‍ഫവല്‍, ജോര്‍ദാനിയന്‍ ഫാര്‍മ ഇന്റര്‍നാഷണലിന്റെ ഡിയോസ്റ്റാര്‍, ഡിയാസ്റ്റാര്‍ പ്ലസ്, ജോര്‍ദാനിയന്‍ യുണൈറ്റഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ആന്‍ജിനെറ്റ്, കോ ആന്‍ജിനെറ്റ്, ഇന്ത്യയിലെ ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ വല്‍സാര്‍ എന്നിവയാണ് ഖത്തര്‍ പിന്‍വലിച്ചത്.

നാട്ടില്‍ നിന്നും മരുന്നുകളുമായി യുഎഇ യിലേയ്ക്ക് വിമാനം കയറുന്നവര്‍ സൂക്ഷിക്കുക; കൊണ്ട് വരുന്ന മരുന്നുകള്‍ നിങ്ങളെ ജയിലിലാക്കിയേക്കാം ക്യാന്‍സര്‍, പ്രമേഹം എന്നിവ ഉള്‍പ്പെടെ 92 മരുന്നുകളുടെ വില കുറച്ചു; വില നിയന്ത്രണത്തിന്റെ രണ്ടാം ഘട്ടം ആശ്വാസജനകം മരുന്ന് പരീക്ഷണം: പത്ത് വര്‍ഷത്തിനിടെ മരിച്ചത് 24,117 പേര്‍; നഷ്ടപരിഹാരം കുറച്ച് പേര്‍ക്ക് മാത്രം; പരീക്ഷണ വസ്തുമാക്കുന്നത് പണം നല്‍കി വശീകരിച്ച് മയക്കുമരുന്നിന്‍റെ അംശമുള്ള മരുന്നുകൾ വിൽക്കുന്നതിന് നിയന്ത്രണം വരുന്നു മരുന്ന് വിപണിയില്‍ തീവെട്ടിക്കൊള്ള; രോഗികളെ ഞെക്കിപ്പിഴിടാന്‍ സര്‍ക്കാര്‍ മൗനാനുവാദം; വിവരാവകാശ രേഖകള്‍ പുറത്ത്
Latest
Widgets Magazine