ഞാന്‍ സിനിമയില്‍ വരുന്ന കാലത്തും കാസ്റ്റിങ് കൗച്ച് ഉണ്ട്

കാസ്റ്റിങ് കൗച്ച് വിവാദവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമായി നടി മീന. സിനിമയില്‍ മാത്രമല്ല. മറ്റെല്ലാ മേഖലകളിലും സ്ത്രീകള്‍ ചൂഷണം അനുഭവിക്കുന്നുണ്ടെന്ന് മീന പറയുന്നു. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് മീന കാസ്റ്റിങ് കൗച്ച് വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ചത്.

കഴിവിലും ജോലിയോടുള്ള ആത്മസമര്‍പ്പണത്തിലുമാണ് സ്ത്രീകള്‍ വിജയിക്കേണ്ടെന്നും മീന പറഞ്ഞു. തെലുഗ് സിനിമയെ ഏറെ സമ്മര്‍ദ്ദത്തിലാഴ്ത്തിയ നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് മീനയുടെ പ്രതികരണം. ‘ഇത് വളരെ സങ്കടകരമായ അവസ്ഥയാണ്.

ഞാനിതൊരിക്കലും അനുഭവിച്ചിട്ടില്ല. എന്നാല്‍ ഞാന്‍ സിനിമയില്‍ വരുന്ന കാലത്തും ഇത്തരം അക്രമങ്ങള്‍ സിനിമാരംഗത്ത് നിലനിന്നിരുന്നു. പുരുഷന്മാര്‍ ഇപ്പോഴെങ്കിലും മാറിചിന്തിക്കണം. ഇങ്ങനെയുള്ള കാര്യങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ സ്വന്തം ഭാര്യയെയും മകളെയും കുറിച്ച് ആലോചിക്കണം. കരിയറില്‍ വിജയത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ അവരുടെ കഴിവില്‍ മാത്രം വിശ്വാസമര്‍പ്പിക്കുക.’ മീന പറഞ്ഞു.

Latest
Widgets Magazine