തടിച്ചുകൊഴുത്ത് മീരാജാസ്മിന്‍; നിരാശരായി ആരാധകര്‍

അഭിനയം കൊണ്ടും, ലാളിത്യ സൗന്ദര്യം കൊണ്ടും തെന്നിന്ത്യന്‍ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് മീരാ ജാസ്മിന്‍. ദേശീയ അവാര്‍ഡ് നേടിയ നടി കൂടിയായ മീരയുടെ പിന്മാറ്റം വളരെ പെട്ടെന്നായിരുന്നു. തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നെല്ലാം അവസരങ്ങള്‍ തേടിയെത്തുന്നതിനിടെ അപ്രതീക്ഷിതമായി വിവാഹം കഴിച്ച് മീര സ്വകാര്യ ജീവിതത്തിലേയ്ക്ക് പോയി. പിന്നീട് പത്തു കല്‍പ്പനകള്‍ എന്ന സിനിമയില്‍ ശക്തമായ കഥാപാത്രമായി തിരിച്ചെത്തിയെങ്കിലും വീണ്ടും കുടുംബ ജീവിതത്തിലേയ്ക്ക് മടങ്ങിയിരിക്കുകയാണ് താരം. ഏറെ നാളുകള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും മീരയെ ആരാധകര്‍ കണ്ടിരിക്കുകയാണ്. എന്നാല്‍ പഴയ ലുക്കിലല്ല താരമിപ്പോള്‍. പെട്ടെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധത്തില്‍ തടിച്ചിരിക്കുകയാണ് താരം. ഭര്‍ത്താവിനൊപ്പം ദുബൈയില്‍ താമസമാക്കിയ മീര കഴിഞ്ഞ ദിവസം സഹോദരിയോടൊപ്പം ഒരു ജ്വല്ലറിയിലെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. മലയാളികള്‍ മാത്രമല്ല, മറ്റ് തെന്നിന്ത്യന്‍ ആരാധകരും നടിയുടെ പുതിയ രൂപം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫോട്ടോയെ സംബന്ധിച്ച് നിരവധി ട്രോള്‍ വീഡിയോകളും വരുന്നുണ്ട്.

Latest
Widgets Magazine