പൂര്‍ണ നഗ്നയായി അഭിനയിക്കാന്‍ എനിക്കൊരു മടിയും തോന്നിയില്ല,..നഗ്ന സീസിനെപ്പറ്റി മനസുതുറന്ന് മീര വാസുദേവ്

നീണ്ട ഇടവേളയ്‌ശേഷം വീണ്ടും മലയാളത്തിലേക്ക് മടങ്ങിവരികയാണ് മീരവാസുദേവ്. മോഹന്‍ലാല്‍ നായകനായി 2005ല്‍ പുറത്തിറങ്ങിയ തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീര വാസുദേവ്. തന്മാത്ര എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ നടിയാണ് മീര വാസുദേവ്. അഭിനയചാരുത കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ മീരയ്ക്ക് കൈനിറയെ ചിത്രങ്ങളാണ്.

വാരിവലിച്ച് സിനിമ ചെയ്യുന്നതിന് പകരം നല്ല കഥാപാത്രങ്ങളെ മാത്രം തെരഞ്ഞെടുത്ത് അഭിനയിക്കുകയാണ് മീരയുടെ രീതി. തന്മാത്ര എന്ന ചിത്രത്തില്‍ നഗ്നയായി അഭിനയിച്ചതിനെപ്പറ്റി അടുത്തിടെ മീര മനസുതുറന്നിരുന്നു. അവര്‍ പറയുന്നതിങ്ങനെ-

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ ബ്ലെസിയോട് ഈ സീനിനെ പറ്റി ദീര്‍ഘനേരം സംസാരിച്ചിരുന്നു. ഷൂട്ട് ചെയ്യുന്ന സമയം ചിലരെ ഒഴിവാക്കണമെന്ന ഡിമാന്‍ഡ് മാത്രമാണ് താന്‍ മുന്നോട്ടുവച്ചതെന്നും മീര പറയുന്നു.

meera-vasudevan-5.png.image.470.246സംവിധായകന്‍ ബ്ലെസി, ക്യാമറാമാന്‍ സേതു, അസോസിയേറ്റ് ക്യാമാറമാന്‍, മോഹന്‍ലാലിന്റെ മേക്കപ്പ്മാന്‍, പിന്നെ തന്റെ ഹെയര്‍ സ്റ്റൈലിസ്റ്റ് എന്നിവര്‍ മാത്രമാണ് ചിത്രീകരണ സമയത്ത് ആ റൂമില്‍ ഉണ്ടായിരുന്നതെന്ന് മീര പറഞ്ഞു.meera-vasudevan-4.png.image.470.246

ലാലേട്ടന്‍ ഒരു വലിയ പ്രൊഫൈലില്‍ നില്‍ക്കുന്ന നടനാണ്. എന്നിട്ട് പോലും അദ്ദേഹം ഈ സീന്‍ അഭിനയിക്കാന്‍ തയ്യാറായി. മോഹന്‍ലാല്‍ സാറിനൊപ്പം ഈ സീന്‍ ചെയ്തതില്‍ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്ന് മീര പറഞ്ഞു.

സിനിമയില്‍ നിന്ന് മറ്റ് നായികമാര്‍ പിന്മാറിയതിന്റെ കാരണം തനിക്ക് അറിയില്ല. അതിനെക്കുറിച്ച് ആലോചിച്ചിട്ടുമില്ല. ഈ കഥാപാത്രം അവരുടെ നഷ്ടമാണോ എന്നറിയില്ല. പക്ഷേ തനിക്ക് എല്ലാത്തരത്തിലും നേട്ടം മാത്രമാണെന്നും മീര പറഞ്ഞു.

Top