ബലന്‍ ഡി ഓര്‍ സാധ്യത പട്ടികയില്‍ നിന്ന് മെസി പുറത്തേക്ക്; റാങ്കിംഗില്‍ പുതിയ താരപ്രഭ

ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ബലന്‍ ഡി ഓര്‍ സാധ്യത പട്ടിക റാങ്കിംഗില്‍ മെസി താഴേക്ക്. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ അര്‍ജന്റീനിയന്‍ താരത്തിന് ഇടമില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മെസി, മുഹമ്മദ് സലാ എന്നിവരാണ് ആദ്യ മൂന്ന സ്ഥാനങ്ങളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ലോകകപ്പിന് ശേഷം ക്രിസ്റ്റ്യാനോ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും മറ്റു രണ്ട് പേരുടേയും സ്ഥാനം താഴേക്ക് പോകുകയായിരുന്നു.

അതേസമയം, ലൂക്കാ മോഡ്രിച്ച്, കിലിയന്‍ എംബാപ്പെ എന്നിവര്‍ ആദ്യ മൂന്നിലേക്ക് കയറി. ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനമാണ് എംബാപ്പെയേയും മോഡ്രിച്ചിനേയും മെസിയെ പിന്തള്ളാന്‍ സഹായിച്ചത്. ക്രിസ്റ്റ്യാനോ പട്ടികയില്‍ ഒന്നാമതാണ്. മോഡ്രിച്ചും എംബാപ്പെയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. മെസി നാലാമതാണ്. അവസാനഘട്ടത്തിലേക്ക് ആദ്യ മൂന്ന് സ്ഥാനക്കാരെയാണ് പരിഗണിക്കുക. ആദ്യ മൂന്നില്‍ തിരിച്ചെത്താന്‍ മെസിക്ക് ഇനിയും സമയമുണ്ട്. സീസണില്‍ മികച്ച തുടക്കവും സ്പാനിഷ് കോപ്പയും നേടിയാല്‍ മെസിക്ക് ആദ്യ മൂന്നില്‍ തിരിച്ചെത്താം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകകപ്പില്‍ ഒരു ഗോളും മാത്രം തേടിയാണ് താരം റഷ്യ വിട്ടത്. നാണംകെട്ട തോല്‍വി വഴങ്ങി പ്രീക്വാര്‍ട്ടറില്‍ തന്നെ അര്‍ജന്റീനക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.അതേസമയം, റഷ്യന്‍ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് സ്വവന്തമാക്കി. ബല്‍ജിയം ക്യാപ്റ്റന്‍ ഏഡന്‍ ഹസാര്‍ഡ്, ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മന്‍ എന്നിവരെ പിന്തള്ളിയാണ് മോഡ്രിച്ച് ലോകകപ്പിന്റെ താരമായത്. ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച മികവാണ് മോഡ്രിച്ചിനെ മികച്ച താരമാക്കിയത്.

ഫ്രഞ്ച് താരം കിലിയന്‍ എംബപെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം നേടി. ഈ ലോകകപ്പിലാകെ നാലു ഗോളുകളാണ് പത്തൊന്‍പതുകാരനായ എംബപെ നേടിയത്. ലോകകപ്പ് വേദിയില്‍ ആരേയും അമ്പരപ്പിക്കുന്ന പ്രകടനമാണ് ഫ്രാന്‍സ് ഇതിഹാസ താരം കാഴ്ചവെച്ചത്. പ്രായത്തില്‍ കവിഞ്ഞ പ്രകടനവും ആവേശവുമായിരുന്നു റഷ്യന്‍ മണ്ണില്‍ ഫ്രഞ്ച് നിരയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ പത്തൊമ്പത്ക്കാരനായ എംബാപ്പെ കാഴ്ച വെച്ചത്. ടീമില്‍ നിന്ന ലഭിക്കുന്ന പൂര്‍ണ പിന്തുണയാണ് ലോകകപ്പ് പോലൊരു വലിയ വേദിയില്‍ ചങ്കിടിപ്പില്ലാതെ കളിക്കാനും നിര്‍ണായക ഗോളുകള്‍ നേടാനും താരത്തിന് പ്രേരണയായത്.

അര്‍ജന്റീനക്കെതിരെയുള്ള മത്സരത്തിലാണ് ആദ്യ നേട്ടം സ്വന്തമാക്കിയത്. അതും ഫുട്‌ബോള്‍ ഇതിഹാസം പെലെയുമായി പങ്കുവെക്കുന്നതായിരുന്നു നേട്ടം. പെലെക്കു ശേഷം ഇരട്ട ഗോള്‍ നേടുന്ന ആദ്യ കൗമാര താരമെന്ന നേട്ടമാണ് എംബാപ്പെ സ്വന്തമാക്കിയത്. ലോകകകപ്പ് ഫൈനലില്‍ ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ ഫ്രാന്‍സിനു വേണ്ടി നാലാമത്തെ ഗോള്‍ നേടിയതോടെ ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ ഗോള്‍ നേടുന്ന കൗമാര താരമെന്ന റെക്കോര്‍ഡും പെലെക്കൊപ്പം എംബാപ്പെ സ്വന്തമാക്കി.ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്ന മൂന്നാമത്തെ കൗമാര താരമാണ് എംബാപ്പെ.

Top