മെസി തന്നെ മികച്ചവൻ; ഇനി ആരാധകർ സംശയിക്കേണ്ട

സ്‌പോട്‌സ് ഡെസ്‌ക്

ലണ്ടൻ: ലോകമെമ്പാടുംമുള്ള ഫുട്ബോൾ ആരാധകർക്ക് പ്രധാന തർക്കവിഷയമാണ് ലയണൽ മെസ്സിയാണോ ക്രിസ്റ്റിയാനോ റൊണാൾഡോയാണോ മികച്ച കളിക്കാരനെന്നുള്ളത്. കാൽപന്തുകളിയിലെ രാജകുമാരാൻ തങ്ങളുടെ പ്രിയപ്പെട്ടവനാണെന്ന് സോഷ്യൽ മീഡിയകളിൽ ഉൾപ്പെടെ അവർ വാദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാൽ ഫുട്ബോൾ ഇതിഹാസം കാർലോസ് വൾഡറമക്ക് ഇക്കാര്യത്തിൽ സംശയമൊന്നുമില്ല. അർജന്റീനൻ സൂപ്പർതാരം മെസ്സി തന്നെയാണ് തന്നെ സംബന്ധിച്ചിടത്തോളം മികച്ചതെന്ന് കാർലോസ് വൾഡറമ പറയുന്നു.
ലയണൽ മെസ്സിയാണോ ക്രിസ്റ്റിയാനോ റൊണാൾഡോയാണോ മികച്ച കളിക്കാരനെന്നുള്ള ചോദ്യത്തിന് ഉത്തരം മെസ്സിയെന്നാണ് വൾഡറമയുടെ പ്രതികരിച്ചത്. കൊളംബിയൻ ടീമിന്റെ എക്കാലത്തെയും മികച്ച പ്ലേ മേക്കറിൽ ഒരാളായിരുന്നു വൾഡറമ. കളിക്കളത്തിൽ ദി കിഡ് എന്നറിയപ്പെട്ട വൾഡറമ ലോകം കണ്ട മികച്ച മിഡ്ഫീൽഡമാരിലൊരാളായിരുന്നു.
എന്നാൽ ലയണൽ മെസ്സിയാണോ ക്രിസ്റ്റിയാനോ റൊണാൾഡോയാണോ മികച്ച കളിക്കാരന്നെ ചോദ്യത്തിന് കുറച്ചുകൂടി ബാലൻസ്ഡ് ഉത്തരമാണ് മാർസൽ ഡെസെയ്ലിയുടെ നൽകിയത്. നിങ്ങളൊരു പക്ഷെ മെസ്സിയെ ഇഷ്ടപ്പെട്ടേക്കാം. കാരണം മെസ്സി ശാന്തനാണ്. എന്നാൽ റൊണാൾഡോ അൽപം പ്രകടനതൽപരനും. എന്തു തന്നെയായാലും ഇരുവരും പെലെമറഡോണ എന്നതു പോലെ ചരിത്രം സൃഷ്ടിക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Latest
Widgets Magazine