മീടൂ ഏഷ്യാനെറ്റിലും; ചീഫ് പ്രൊഡ്യൂസറിനെതിരെ ആരോപണം, പരാതി നല്‍കിയിട്ടും ചാനല്‍ നടപടിയെടുത്തില്ലെന്ന് വെളിപ്പെടുത്തല്‍

തിരുവനന്തപുരം: സിനിമാ മേഖലയില്‍ നിന്നും മീടൂ മാധ്യമ ലോകത്തേക്കും കടന്നുവന്നിട്ട് മാസങ്ങളായി. ടൈംസ് ഓഫ് ഇന്ത്യ, ഹി ഹിന്ദു തുടങ്ങിയ മുന്‍നിര മാധ്യമങ്ങളില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവന്നത്. ഇപ്പോഴിതാ ഏഷ്യാനെറ്റില്‍ നിന്നും മീടൂ ആരോപണം. 14 വര്‍ഷം ഏഷ്യാനെറ്റില്‍ അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് തുറന്നു പറയുന്നത് പ്രൊഡക്ഷന്‍ അസിസ്റ്റന്റായിരുന്ന നിഷാ ബാബുവാണ്. ഫേസ്ബുക്കിലൂടെയാണ് നിഷാ വെളിപ്പെടുത്തല്‍ നടത്തിയത്.

നിഷ ജോലിചെയ്തിരുന്ന സമയത്തെ ചീഫ് പ്രൊഡ്യൂസറായ എംആര്‍ രാജന്‍, മാര്‍ക്കറ്റിങ് സെക്ഷനില്‍ ജോലി ചെയ്തിരുന്ന ദിലീപ് വി, എഞ്ചിനിയറായിരുന്ന പത്മകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നിഷ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഏഷ്യാനെറ്റിലെ തന്നെ ജീവനക്കാരനായിരുന്ന ഭര്‍ത്താവ് സുരേഷിന്റെ മരണത്തിന് ശേഷമാണ് സംഭവങ്ങളുടെ തുടക്കമെന്ന് നിഷ പറയുന്നു. ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായിരുന്നു എംആര്‍ രാജന്‍. ഭര്‍ത്താവിന്റെ മരണത്തിന്റെ തുടക്ക കാലത്ത് തന്നെ കൂടുതലായി ആശ്വസിപ്പിക്കാനും അനുകമ്പ നേടിയെടുക്കാനുമാണ് ശ്രമിച്ചത്. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഇടപെടലിന്റെ സ്വഭാവം മാറി. എതിര്‍ക്കപ്പെടേണ്ട മുദ്രകളും നോട്ടങ്ങളും ലൈംഗിക ചുവയുള്ള സംസാരങ്ങളും അയാള്‍ തുടങ്ങിയെന്നാണ് നിഷാ ആരോപിക്കുന്നത്.

ഇതെല്ലാം സഹികെടുന്ന അവസ്ഥയിലേക്ക് എത്തിയപ്പോള്‍ അതിനെ അതിശക്തമായി തന്നെ എതിര്‍ത്തു. ലൈംഗികപരമായി വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ നല്ല രീതിയില്‍ ജോലി ചെയ്യുന്ന തന്നോട് പ്രതികാരത്തോടെ ഇടപെടാന്‍ അയാള്‍ തുടങ്ങി. പരിപാടികളും ശമ്പള വര്‍ദ്ധനവും പ്രൊമോഷനുമെല്ലാം നിഷേധിക്കപ്പെട്ടു. പലപ്പോഴും നിശാശയോടെ പൊട്ടിക്കരഞ്ഞു കൊണ്ട് ഓഫീസിന് പുറത്തിറങ്ങേണ്ട സ്ഥിതിയും ഉണ്ടായി. അയാള്‍ക്ക് വഴങ്ങാത്തതു കൊണ്ട് മാത്രമായിരുന്നു ഇത്. മറ്റ് പലരില്‍ നിന്നും ഇത്തരം അനുഭവങ്ങളുണ്ടായി. മാര്‍ക്കറ്റിങ് സെക്ഷനില്‍ ജോലി ചെയ്തിരുന്ന ദിലീപ് വിയും അശ്ലീല സംഭാഷണങ്ങള്‍ക്ക് നടത്തുകയും ലൈംഗികാവയവം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇവിടം കൊണ്ടൊന്നും തീര്‍ന്നില്ല സഹപ്രവര്‍ത്തകരുടെ പീഡനമെന്നാണ് നിഷ പറയുന്നത്. ഞ്ചിനിയറായിരുന്ന പത്മകുമാറില്‍ നിന്നും സമാന അനുഭവം ഉണ്ടായെന്നും വിശദീകരിക്കുന്നു. ദേഹത്ത് തൊടാനും അഭിമാനമില്ലാതെ ലൈംഗിക താല്‍പ്പര്യങ്ങള്‍ തുറന്നു പറയാനും പത്മകുമാര്‍ ശ്രമിച്ചുവെന്നാണ് വിശദീകരിക്കുന്നത്.

നിരന്തരമായ പീഡനങ്ങള്‍ക്കൊടുവില്‍ നിഷ ജോലി രാജിവെക്കുകയായിരുന്നു. ജോലിയില്‍ നിന്ന് രാജിവയ്ക്കും മുമ്പ് ഏഷ്യാനെറ്റിനെ സ്റ്റാര്‍ ഇന്ത്യ ഏറ്റെടുത്തിരുന്നു. രണ്ട് തവണ അവരുടെ എച്ച് ആറിന് രാജനെതിരെ പരാതി നല്‍കി. ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ നേരിടേണ്ടി വന്ന എല്ലാ പ്രശ്നങ്ങളും വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ ഒരു നീതിയും കിട്ടിയില്ലെന്നും നിഷാ വിശദീകരിക്കുന്നു.

പോസ്റ്റ് ചുവടെ

 

നിലയ്ക്കലില്‍ ഏഷ്യാനെറ്റിന് നേരെ നടന്നത് കരുതിക്കൂട്ടിയുള്ള ആക്രമണം, കിട്ടുന്നിടത്ത് വെച്ച് തല്ലാന്‍ മറക്കരുതേ എന്ന് ആഹ്വാനം ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും, എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ കായല്‍ കയ്യേറിയതായി രേഖകള്‍; പായ്ച്ചിറ നവാസിന്റെ പരാതിയിലുള്ള അന്വേഷണം ഊര്‍ജിതം; വ്യക്തമായ രേഖകള്‍ വിജിലന്‍സിന് നിങ്ങളുടെ വിരട്ടിൽ പണിനിർത്തി പോകാൻ വേറെ ആളെ അന്വേഷിക്കുക; തെറി പറഞ്ഞും അച്ഛന് വിളിച്ചും പേടിപ്പിക്കാമെന്ന് കരുതുന്ന സൈബർ സഖാക്കളേ, നിങ്ങൾക്ക് നല്ല നമസ്‌കാരം!..സൈബർ സഖാക്കളുടെ പൊങ്കാലയ്ക്ക് മറുപടിയുമായി വിനു.വി.ജോൺ രശ്മി നായര്‍ ഏഷ്യാനെറ്റ് വെബ്ബില്‍ ലേഖന പരമ്പര തുടങ്ങി; ആദ്യ ലേഖനം പ്രസിദ്ധീകരിച്ച് നിമിഷങ്ങള്‍ക്കകം സംഭവിച്ചത് ഏഷ്യനെറ്റില്‍ ജോലിചെയ്യാന്‍ ഇനി ദേശസ്‌നേഹം തെളിയിക്കണം ! രാജീവ് ചന്ദ്രശേഖറിന്റെ വിവാദ നിര്‍ദ്ദേശങ്ങള്‍ പുറത്ത്
Latest
Widgets Magazine