കവി വൈരമുത്തുവിനെതിരെ മീടൂ; ചിന്മയിയെ ഡബ്ബിംഗ് യൂണിയനില്‍ നിന്ന് പുറത്താക്കി

മീടൂ ആരോപണങ്ങള്‍ വീണ്ടും ഉയര്‍ന്നുവരികയാണ് ഇന്ത്യയില്‍. അതിനിടയില്‍ കവി വൈരമുത്തുവിനെതിരെ മീടൂവിലൂടെ ആരോപണമുന്നയിച്ച ഗായിക ചിന്മയിയെ ഡബ്ബിംഗ് യൂണിയനില്‍ നിന്ന് പുറത്താക്കി. സൗത്ത് ഇന്ത്യന്‍ സിനിമ ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ് യൂണിയനില്‍ നിന്നാണ് കഴിഞ്ഞ ദിവസം പുറത്താക്കിയത്. എന്നാല്‍ ഇത് സംബന്ധിച്ച് തനിക്ക് ഒരറിവും ഇല്ലെന്ന് ഗായിക പ്രതികരിച്ചു.

 

അംഗത്വ ഫീസ് അടച്ചില്ലെന്നാരോപിച്ചാണ് ചിന്മയിയെ പുറത്താക്കിയത്. വരിസംഖ്യയുടെ പ്രശ്നം നിലനില്‍ക്കുമ്പോഴും ശമ്പളത്തില്‍നിന്ന് പത്തു ശതമാനം വീതം തുക സംഘടന കൈപ്പറ്റിയതായും ചിന്മയി പറഞ്ഞു. തനിക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കുകയോ ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല, പുറത്താക്കിയെന്ന് കാണിച്ചുകൊണ്ട് ഒരു സന്ദേശം മാത്രമാണ് യൂണിയന്‍ അയച്ചത്. ’96’ എന്ന തമിഴ് സിനിമയില്‍ തൃഷ കൃഷ്ണന്‍ അവതരിപ്പിച്ച കഥാപാത്രത്തിനാണ് അവസാനമായി ചിന്മയി ശബ്ദം നല്‍കിയത്.

Latest
Widgets Magazine