മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി; മന്ത്രി മൈക്കല്‍ ഫാലന്റെ രാജിക്ക് പിന്നാലെ ചര്‍ച്ചകള്‍ കൊഴുക്കുന്നു; തെരേസ മേ കൂടുതല്‍ പ്രതിസന്ധിയില്‍

ബ്രെക്‌സിറ്റ് പ്രതിസന്ധിക്കിടയില്‍ തെരേസ മേയെ തേടി മറ്റൊരു വന്‍ പ്രതിസന്ധി കൂടിയെത്തിയിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകയുടെ നിതംബത്തില്‍ ബോധപൂര്‍വം സ്പര്‍ശിച്ചുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രി മൈക്കല്‍ ഫാലന്‍ രാജി വച്ചതിന് പിന്നാലെ മറ്റ് പലര്‍ക്ക് നേരെയും ഇതേ സാഹചര്യം നിലനില്‍ക്കുന്നു. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൂലിയ ഹാര്‍ട്‌ലെ-ബ്രീവെര്‍ എന്ന മാധ്യമ പ്രവര്‍ത്തകയോടാണ് മന്ത്രി മൈക്കല്‍ ഫാലന്‍ അപമര്യാദയായി പെരുമാറിയത്. എന്നാല്‍ ഇതോടെ എംപിമാരുമായി ബന്ധപ്പെട്ട അശ്ലീല സംഭവങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.

തന്റെ പൂര്‍വകാല പെരുമാറ്റങ്ങള്‍ സായുധസേനയ്ക്ക് ആവശ്യമായ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതായിരുന്നില്ലെന്നാണ് തന്റെ രാജിക്കത്തില്‍ ഫാലന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ജൂലിയയെ അപമാനിക്കുന്ന വിധത്തില്‍ ഫാലന്‍ തുടര്‍ച്ചയായി ശ്രമിച്ചിരുന്നുവെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ട് 36 മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രതിരോധമന്ത്രി രാജി വച്ചിരിക്കുന്നത്. ഫാലനുമായി ബന്ധപ്പെട്ട് മറ്റ് നിരവധി ആരോപണങ്ങളും അദ്ദേഹം വെസ്റ്റ്മിന്‍സ്റ്റര്‍ ഗോസിപ്പുകളിലെ കേന്ദ്രബിന്ദുവായിരുന്നുവെന്നും ചീഫ് വിപ്പ് ഗാവിന്‍ വില്ല്യംസന്‍ പ്രധാനമന്ത്രി തെരേസ മെയ്ക്ക് മുന്നറിയിപ്പേകുകയും ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇക്കാരണത്താല്‍ ഫാലനെ സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ ചീഫ് വിപ്പ് തെരേസയ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്നാണ് ഒരു ഉറവിടം വെളിപ്പെടുത്തുന്നത്. എന്നാല്‍ താന്‍ പിടിക്കപ്പെട്ടുവെന്നുറപ്പായപ്പോള്‍ ഫാലന്‍ സ്വയം രാജിവച്ചൊഴിയാന്‍ തയ്യാറാവുകയായിരുന്നുവെന്നാണ് മറ്റു ചിലര്‍ വെളിപ്പെടുത്തുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫാലന്‍ പത്രപ്രവര്‍ത്തകയായ ബ്രൈയോണി ഗോര്‍ഡനെ ഒരു പാര്‍ട്ടിക്കിടയില്‍ വച്ച് ‘ വൃത്തികെട്ട സ്ത്രീ’ എന്ന് വിളിച്ച് ആക്ഷേപിച്ചുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. താന്‍ ഇതിലും കൂടുതല്‍ അധാര്‍മിക പ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കാന്‍ ഫാലന്‍ നിര്‍ബന്ധിതനായിട്ടുണ്ടെന്നാണ് ഒരു ഉറവിടം ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്.

15 വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് ഫാലനില്‍ നിന്നുമുണ്ടായ ദുരനുഭവം സ്ഥിരീകരിച്ച് ജൂലിയ ടാക്ക് റേഡിയോവിലൂടെ കഴിഞ്ഞ ദിവസം രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഫാലന്റെ രാജിയോടെ തന്റെ കാബിനറ്റ് അടിയന്തിരമായി പുനക്രമീകരിക്കാന്‍ തെരേസ നിര്‍ബന്ധിതയായിരിക്കുകയാണ്. ബ്രെക്‌സിറ്റ് തികഞ്ഞ അനിശ്ചിതത്വത്തിലൂടെ കടന്ന് പോകുന്ന ഈ വേളയില്‍ ഈ തലവേദന കൂടി പ്രധാനമന്ത്രിക്ക് നേരിടേണ്ടി വന്നിരിക്കുകയാണ്. ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ബ്രാന്‍ഡന്‍ ലെവിസിനെയോ അല്ലെങ്കില്‍ സെക്യൂരിറ്റി മിനിസ്റ്റര്‍ ബെന്‍ വാലാസിനെയോ പ്രതിരോധമന്ത്രിയായി നിയമിക്കുമെന്നാണ് സൂചന.

എന്നാല്‍ ആദ്യമായി ഒരു വനിതയെ പ്രതിരോധ മന്ത്രിയായി നിയമിക്കാനും ചില ടോറികള്‍ തെരേസയോട് ആവശ്യപ്പെടുന്നുണ്ട്. മന്ത്രിമാരും എംപിമാരും ഉള്‍പ്പെട്ട ലൈംഗിക കുറ്റങ്ങള്‍ വര്‍ധിച്ച് വരുന്ന ഈ കാലത്ത് അതിനെ പ്രതിരോധിക്കുന്നതിന് ശക്തമായ നിയമങ്ങള്‍ കൊണ്ടു വരേണ്ടിയിരിക്കുന്നുവെന്ന് ഇക്കഴിഞ്ഞ ദിവസമായിരുന്നു തെരേസ ആഹ്വാനം ചെയ്തിരുന്നത്. ദിവസങ്ങള്‍ തികയുന്നതിന് മുമ്പെ അത്തരമൊരു ആരോപണത്തില്‍ അകപ്പെട്ട് സ്വന്തം പ്രതിരോധ സെക്രട്ടറിയെ തന്നെ പുറത്താക്കേണ്ടി വന്ന ഗതികേടിലാണ് തെരേസ ചെന്നെത്തിയിരിക്കുന്നത്.

Top