കേരളത്തില്‍ നിന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതിവര്‍ഷം നേടുന്നത് 17500 കോടി രൂപ; പണിയെടുക്കാതെ മലയാളികള്‍ തെക്ക് വടക്ക് നടക്കുന്നു

 

കൊച്ചി: നാട്ടില്‍ പണികിട്ടാനില്ലെന്ന് പറഞ്ഞ് മലയാളികള്‍ തെക്ക് വടക്ക് നടക്കുമ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതിവര്‍ഷം കേരളത്തില്‍ നിന്ന് നാട്ടിലേക്ക് അയക്കുന്ന് 17500 കോടിയിലധികം രൂപ. കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് ദേശിയ തലത്തില്‍ റെക്കോര്‍ഡിലേക്ക് ഉയരുമ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ നേട്ടം കൊയ്യുന്നതെന്ന് സാമ്പത്തീക അവലോകന റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.
മറ്റു സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ വിയര്‍പ്പൊഴുക്കി നാട്ടിലേക്ക് അയക്കുന്നത് കോടികളാണ്. ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ആസാം, ബിഹാര്‍, ഒറീസ എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും.

70 ശതമാനത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ക്കും പ്രതിദിനം 300 രൂപ വേതനം ലഭിക്കുന്നു. ഒരു അന്യസംസ്ഥാന തൊഴിലാളിയുടെ വാര്‍ഷിക വരുമാനം ശരാശരി 70000 രൂപ. പ്രതിവര്‍ഷം 17,500 കോടി രൂപയാണ് അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് അയക്കുന്നുണ്ടെന്നാണ് സാമ്പത്തിക അവലോക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിര്‍മ്മാണ മേഖലയിലാണ് അന്യസംസ്ഥാന തൊഴിലാളികളില്‍ 60 ശതമാനവും പണിയെടുക്കുന്നത്. അതേസമയം കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ മൂന്നിരട്ടിയാണെന്നും അവലോകന റിപ്പോര്‍ട്ടിലുണ്ട്. നാഗാലാന്റും ത്രിപുരയും മാത്രമാണ് തൊഴിലില്ലായ്മ നിരക്കില്‍ കേരളത്തിന് മുകളിലുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2010 ല്‍ 12643 പേര്‍ക്കാണ് എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് വഴി നിയമനം ലഭിച്ചിരുന്നു. 2015ല്‍ 5855 പേര്‍ക്കാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ നിയമനം നല്‍കാനായത്.

2015 വരെയുള്ള കണക്കനുസരിച്ച് 36 ലക്ഷത്തിലധികം പേരാണ് സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്ടര്‍ ചെയ്തിട്ടുള്ളത്. ആഭ്യസ്ഥവിദ്യരായവരുടെ എണ്ണം ഭീമമായി വര്‍ദ്ധിക്കുന്നുതും അതിന് അനുസൃതമായി വൈറ്റ് കോളര്‍ തൊഴിലുകള്‍ സൃഷ്ടിക്കാനാവാത്തതും വെല്ലുവിളിയായി കേരളത്തിന് മുന്നിലുണ്ടാവും

Top