സിനിമക്ക് നെഗറ്റീവ് റിവ്യൂ ഇട്ടു: ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ പൂട്ടിച്ച് അണിയറ പ്രവര്‍ത്തകരുടെ പകരംവീട്ടല്‍

തിരുവനന്തപുരം: നിവിന്‍ പോളി നായകനായ ഏറ്റവും പുതിയ ചിത്രം മിഖായേല്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഹനീഫ് അഥേനി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ഇന്നലെ റിലീസ് ചെയ്തിരുന്നു. എന്നാല്‍ ആവറേജ് റിപ്പോര്‍ട്ട് ലഭിച്ച ചിത്രത്തിന്റെ റിവ്യൂ എഴുതിയ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ പൂട്ടിച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

മിഖായേല്‍ സിനിമയുടെ നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്ത മൂവി ട്രാക്കര്‍, മൂവി മുന്‍ഷി എന്നീ ഗ്രൂപ്പുകളാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നത്. ഫേസ്ബുക്കിന്റെ കോപ്പിറൈറ്റ് പോളിസികള്‍ ചൂഷണം ചെയ്യുന്ന നിലപാടാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സ്വീകരിച്ചിരിക്കുന്നത്. ഫേസ്ബുക്ക് കോപ്പിറൈറ്റ് പോളിസി ഉപയോഗിച്ച് താല്‍ക്കാലികമായാണ് ഗ്രൂപ്പുകള്‍ പൂട്ടിച്ചിരിക്കുന്നത്. നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്ത ഇന്‍ഡിവിജ്വല്‍ അക്കൗണ്ടുകള്‍ക്കും പൂട്ട് വീണട്ടുണ്ടന്നാണ് റിപ്പോര്‍ട്ടുകള്‍ .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top