അമേരിക്കന്‍ സേനയില്‍ ലൈംഗീക പീഡനം; നാല് വര്‍ഷത്തെ കണക്കുകള്‍ പുറത്ത് വിട്ടു

വാഷിങ്ടണ്‍: ലോകത്തെ മികച്ച സൈന്യത്തില്‍ ഒന്നായി കരുതുന്ന അമേരിക്കന്‍ സേനയിലും ലൈംഗീക പീഡനമെന്ന് റിപ്പോര്‍ട്ട്. യുഎസ് സായുധസേനയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഇരുപതിനായിരത്തിലേറെ ലൈംഗിക പീഡന ആരോപണങ്ങളാണ് ഉണ്ടായിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയോഗിച്ച അമേരിക്കന്‍ സേനാംഗങ്ങളെ ഉള്‍പ്പെടുത്തിയാണു റിപ്പോര്‍ട്ട്.

യുഎസില്‍ ഉള്ളവര്‍ക്ക് പുറമെ അഫ്ഗനിലും ഇറാഖിലും നിയോഗിക്കപ്പെട്ട സൈനീകര്‍ക്കിടയില്‍ നിന്നാണ് ഇത്തരം ലൈംഗീകാരോപണങ്ങള്‍ കൂടുതലായും ഉയര്‍ന്നു കേള്‍ക്കുന്നത്. 2013 മുതല്‍ 16 വരെയുള്ള മൂന്ന് വര്‍ഷത്തെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സെക്ഷ്വല്‍ അസാള്‍ട്ട് പ്രിവന്‍ഷന്‍ ആന്‍ഡ് റെസ്പോണ്‍സ് ഓഫീസ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

സായുധസേനയുടെ കീഴിലെ ഏറ്റവും വലിയ വിഭാഗമായ കരസേനയില്‍ നിന്നാണ് ഏറ്റവുമധികം ലൈംഗീകാരോപണങ്ങള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. 8294 ആരോപണങ്ങളാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാവിക സേനയില്‍ നിന്നും 4788 സംഭവങ്ങളും മറീനുകള്‍ക്കിടിയില്‍ 3400 സംഭവങ്ങളും വ്യോമസേനയില്‍ 8876 ആരോപണങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്. 13 ലക്ഷം സജീവാംഗങ്ങളാണ് യുഎസിന്റെ സായുധസേനയിലുള്ളത്.

സൈനീകാവശ്യങ്ങള്‍ക്ക് നിയോഗിച്ചപ്പോഴും അവധിയിലായിരിക്കെയും സൈന്യത്തില്‍ ചേരുന്നതിന് മുന്‍പ് സംഭവിച്ചതുമായ പീഡനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 2016ല്‍ ഇത്തരത്തില്‍ 6172 സംഭവളുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ എടുത്തുകാണിക്കുന്നത്.

സേനയില്‍ അംഗമായിരിക്കെ സംഭവിച്ച ലൈംഗിക പീഡനങ്ങള്‍ മാത്രമല്ല റിപ്പോര്‍ട്ടിലുള്ളത്. സേനയിലായിരിക്കെ റിപ്പോര്‍ട്ട് ചെയ്തവയാണ് എല്ലാ ആരോപണങ്ങളും. സൈനികാവശ്യത്തിനു നിയോഗിച്ചപ്പോഴും അവധിയിലായിരിക്കെയും സൈന്യത്തില്‍ ചേരുന്നതിനു മുന്‍പു സംഭവിച്ചതുമായ പീഡനങ്ങളും ഇതില്‍ ഉള്‍പ്പെടും.

മുന്‍വര്‍ഷത്തേക്കാളും 2016ല്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളുടെ എണ്ണം 6172 ആയി വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പേര്‍ തങ്ങള്‍ക്കു നേരെയുണ്ടായ ലൈംഗിക പീഡനത്തെപ്പറ്റി പുറത്തുപറയുന്നതും എണ്ണം കൂടാന്‍ കാരണമായിട്ടുണ്ട്.

Latest
Widgets Magazine