സൈന്യത്തിന് ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ടതിന് പുറത്താക്കപ്പെട്ട സൈനികന്റെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി

സൈന്യത്തിന് ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ടതിന് പുറത്താക്കപ്പെട്ട സൈനികന്റെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ബോര്‍ഡര്‍ സെക്യൂരിറ്റി സേനയിലെ കോണ്‍സ്റ്റബിളായിരുന്ന തേജ് ബഹദൂര്‍ യാദവിന്റെ മകന്‍ രോഹിത്തി(22)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അകത്ത് നിന്ന് പൂട്ടിയ മുറിയ്ക്കുള്ളില്‍ കയ്യില്‍ തോക്ക് പിടിച്ച നിലയില്‍ കട്ടിലിലാണ് രോഹിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ സമയം തേജ് ബഹദൂര്‍ യാദവ് വീട്ടിലില്ലായിരുന്നു.

കുംഭമേളയുമായി ബന്ധപ്പെട്ട് തേജ് പ്രതാപ് അവിടെയായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് സൈനികര്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തിന് നിലവാരമില്ലെന്ന് പറഞ്ഞ് വീഡിയോ പുറത്ത് വിട്ടത്. വീഡിയോ വൈറലായതോടെ ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സൈനികര്‍ക്ക് ലഭിക്കുന്നത് കരിഞ്ഞ ചപ്പാത്തിയും വെളളം നിറഞ്ഞ പരിപ്പ് കറിയുമാണെന്നുമായിരുന്നു തേജ് ബഹദൂര്‍ വീഡിയോയില്‍ പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വിവാദമായതോടെ ആഭ്യന്തരവകുപ്പില്‍ നിന്ന് പ്രധാനമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വ്യാജ ആരോപണം ഉയര്‍ത്തിയെന്ന് കാണിച്ച് തേജ് ബഹദൂറിനെ പുറത്താക്കുകയായിരുന്നു.

Top