മാറോടടക്കി വളര്‍ത്തിയ മൂന്ന് മക്കളും ജാരസന്തതികളെന്നറിഞ്ഞ കോടീശ്വരന്‍: പിതൃത്വം കോടതി കയറി; വിചിത്രമായ ഒരു ദാമ്പത്യ ചരിത്രം

ലോകത്തിലെ ഏറ്റവും ഹതഭാഗിയായ അച്ഛന്‍ എന്ന് ഒരച്ഛനെ വിശേഷിപ്പിക്കാമെങ്കില്‍ അതിന് അനുയോജ്യനാണ് റിച്ചാര്‍ഡ് മാസന്‍ എന്ന 55കാരന്‍. നോര്‍ത്ത് വെയില്‍സിലെ റോസിലുള്ള റിച്ചാര്‍ഡ് മൂന്ന് കുട്ടികളുടെ പിതാവാണ്. ഇദ്ദേഹത്തിന്റെ മക്കളുടെ കയ്യിലിരിപ്പല്ല റിച്ചാര്‍ഡിനെ ഹതഭാഗ്യനാക്കുന്നത്. ഒരു ഡോക്ടര്‍ തന്റെ ആരോഗ്യത്തെക്കുറിച്ച് പറഞ്ഞ വിവരങ്ങളാണ് ഇദ്ദേഹത്തിലെ അച്ഛന് തിരിച്ചടിയായിരിക്കുന്നത്.

കഴിഞ്ഞ 21 വര്‍ഷങ്ങളായി താന്‍ നെഞ്ചോടടക്കി വളര്‍ത്തുന്ന മൂന്ന് ആണ്‍മക്കള്‍ യഥാര്‍ത്ഥത്തില്‍ തനിക്ക് പിറന്നവരല്ലെന്ന് ഡോക്ടറില്‍ നിന്ന് തന്നെ കേള്‍ക്കേണ്ടുന്ന ഗതികേടുണ്ടായ പിതാവാണ് ഇദ്ദേഹം. അതായത് മാസന് ജനിച്ചപ്പോള്‍ തന്നെ വന്ധ്യത ബാധിച്ചുവെന്നായിരുന്നു ഡോക്ടര്‍ കണ്ടെത്തിയിരിക്കുന്നത്. തന്റേതെന്ന് കരുതി വളര്‍ത്തിയ മൂന്ന് മക്കളും ജാരസന്തികളാണെന്ന് തിരിച്ചറിഞ്ഞ അശുഭനിമിഷത്തിന്റെ കഥ വെളിപ്പെടുത്തി ഹതഭാഗ്യനായ ഈ പിതാവ് മുന്നോട്ട് വന്നത് ഞെട്ടലോടെയാണ് ലോകം ഉള്‍ക്കൊണ്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2016ല്‍ സൈസ്റ്റിക് ഫൈബ്രോസിസിനുള്ള ചികിത്സക്കായി ആശുപത്രിയില്‍ പോയപ്പോഴായിരുന്നു ഈ ഞെട്ടിപ്പിക്കുന്ന സത്യം ലിവര്‍പൂലിലെ ബ്രോഡ്ഗ്രീന്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ കണ്ടെത്തുകയും മാസനോട് വെളിപ്പെടുത്തുകയും ചെയ്തത്. തുടര്‍ന്ന് തന്റെ മുന്‍ ഭാര്യയും 54 കാരിയുമായ കേയ്റ്റിനെതിരെ മാസന്‍ ഒരു പറ്റേര്‍നിറ്റി ഫ്രോഡ് കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. വിവാഹമോചനത്തെ തുടര്‍ന്ന് ഡിവോഴ്സ് സെറ്റില്‍മെന്റിന്റെ ഭാഗമായി ഭര്‍ത്താവില്‍ നിന്നും നാല് മില്യണ്‍ പൗണ്ട് കേയ്റ്റ് നേരത്തെ കൈക്കലാക്കിയിരുന്നു. അസാധാരണമായ ഈ കേസില്‍ 250,000 പൗണ്ട് മാസന് നല്‍കാന്‍ കേയ്റ്റിനോട് കോടതി ഉത്തരവിട്ടിരിക്കുകയാണിപ്പോള്‍.

തന്റെ കുട്ടികളുടെ രഹസ്യപിതാവിന്റെ ഐഡന്റിറ്റി രഹസ്യമായി തന്നെ സൂക്ഷിക്കാന്‍ ഇതിലൂടെ കേയ്റ്റിന് അനുവാദം ലഭിക്കുകയും ചെയ്യും. സ്വാഭാവികമായി പിതാവാകുന്നതിന് പുരുഷന്മാര്‍ക്ക് തടസമുണ്ടാക്കുന്ന രോഗമായ സൈസ്റ്റിക് ഫൈബ്രോസിസിന് ചികിത്സ തേടിയെത്തിയതിനെ തുടര്‍ന്നാണ് മാസന്റെ ജീവിതം മാറി മറിയുന്ന സത്യം അയാളറിഞ്ഞത്. ഇതോടെ തന്റെ ജീവിതം തകര്‍ന്നുവെന്നാണ് പെട്ടെന്ന് തോന്നിയതെന്നും മാസന്‍ വെളിപ്പെടുത്തുന്നു. കെയ്റ്റിന്റെ 21 വയസ്സുള്ള മൂത്തമകന്റെയും 19 വയസുള്ള ഇരട്ട ആണ്‍കുട്ടികളുടെയും പിതാവ് മാസന്‍ അല്ലെന്ന് ഡിഎന്‍എ ടെസ്റ്റുകളിലൂടെയും മറ്റ് ടെസ്റ്റുകളിലൂടെയും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

തന്റെ ഭാര്യക്ക് ഇത്തരത്തില്‍ പിറന്നിരിക്കുന്ന മൂന്ന് ആണ്‍കുട്ടികളുടെയും പിതാവ് ഒരാളാണെന്നാണ് മാസന്‍ വിശ്വസിക്കുന്നത്. കേയ്റ്റും ഇയാളും തമ്മില്‍ കുറച്ച് കാലം അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും മാസന്‍ അനുമാനിക്കുന്നു. എന്നാല്‍ കുട്ടികളുടെ അച്ഛന്‍ വേറെ ആളാണെന്ന് കേയ്റ്റ് സമ്മതിച്ചത് മാസന് പിതാവാകാന്‍ സാധിക്കില്ലെന്ന് 2016ല്‍ ഡോക്ടര്‍ വെളിപ്പെടുത്തിയതിന് ശേഷം മാത്രമാണ്. അതിന് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേയ്റ്റും മാസനും വിവാഹമോചനം നേടിയപ്പോള്‍ പോലും ഈ ഞെട്ടിപ്പിക്കുന്ന സത്യം കേയ്റ്റ് മറച്ച് വച്ചിരുന്നു.

കേയ്റ്റില്‍ തനിക്ക് മൂന്ന് കുട്ടികള്‍ പിറന്നിട്ടുണ്ടെന്ന കാര്യം അവരുടെ മുന്‍ കാമുകന് അറിയുമോയെന്ന കാര്യം ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സത്യം വെളിച്ചത്ത് വന്നതിനെ തുടര്‍ന്ന് രണ്ട് ആണ്‍കുട്ടികള്‍ മാസനില്‍ നിന്നും തീര്‍ത്തും അകന്നിരിക്കുകയാണ്.താന്‍ ആദ്യം ഗര്‍ഭിണിയായിരുന്നപ്പോള്‍ മകന് യഹൂദവിശ്വാസമനുസരിച്ചുള്ള മിഡില്‍ നെയിമിടാനും മാമോദീസ മുക്കുന്നതില്‍ നിന്നും പിന്തിരിയാനും കേയ്റ്റ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് കേസുമായി ബന്ധപ്പെട്ട ലീഗല്‍ പേപ്പറുകള്‍ വെളിപ്പെടുത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും ഹതഭാഗിയായ ഈ പിതാവിന്റെ കഥകേട്ട് പരിതപിക്കുകയാണ് ലോകം ഇപ്പോള്‍.

Top