രജിസ്‌ട്രേഷന്‍ തട്ടിപ്പ് നടത്തിയ മിനി കൂപ്പര്‍ കൊച്ചിയില്‍ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു

കൊച്ചി: രജിസ്‌ട്രേഷന്‍ തട്ടിപ്പും രൂപമാറ്റവും വരുത്തിയ വ്യവസായ പ്രമുഖന്റെ മിനി കൂപ്പര്‍ മോട്ടോര്‍വാഹനവകുപ്പിന്റെ പ്രത്യേക സ്‌ക്വഡ് പിടികൂടി.കൊച്ചി പാലാരിവട്ടത്ത് നിന്ന് ഇന്നലെ രാത്രി മിനി കൂപ്പര്‍ പിടിക്കുമ്പോള്‍ ഡ്രൈവിങ് സീറ്റില്‍ ഉണ്ടായിരുന്നത് വ്യവസായിയുടെ മകനായ മുഹമ്മദ് മിര്‍സാദായിരുന്നു. എട്ടു ലക്ഷത്തിലധികം രൂപ ഈ വാഹനത്തിനു പിഴ ചുമത്തേണ്ടി വരും. വ്യാജ രജിസ്‌ട്രേഷന്‍, എന്‍ഒസി, രേഖകള്‍ ഇല്ലാതെ കാര്‍ ഓടിച്ചു, രൂപമാറ്റം വരുത്തി തുടങ്ങിയ കുറ്റങ്ങള്‍ക്ക് വ്യവസായി നിയമനടപടിയും നേരിടേണ്ടി വരും

ഝാര്‍ഖണ്ഡ് വ്യാജ വിലാസത്തിലാണ് മിനി കൂപ്പര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പെന്റാ മേനകയില്‍ ആലിഫ് മൊബൈല്‍ എന്ന ഇലക്ട്രോണിക് ഷോപ്പ് നടത്തുന്ന മകന്‍ മുഹമ്മദ് മിര്‍സാദാണ് കാര്‍ ഉപയോഗിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് ചോദിച്ചപ്പോള്‍ ഒരു വിവരവും മിര്‍സാദിന് നല്കാനുണ്ടായിരുന്നില്ല. ഝാര്‍ഖണ്ഡ് രജിസ്ട്രേഷനിലുള്ള കാര്‍ കേരളത്തില്‍ ഓടിക്കുമ്പോള്‍ ലഭിക്കുന്ന എന്‍ഒസിയും വാഹനത്തിനു ഉണ്ടായിരുന്നില്ല. കുറച്ച് മുന്‍പ് രൂപമാറ്റം വരുത്തിയ സൈലന്‍സര്‍ ഉപയോഗിച്ചതിന് തുടര്‍ന്ന് കൊച്ചിയില്‍ ജനങ്ങള്‍ ഈ മിനി കൂപ്പര്‍ തടഞ്ഞുവെച്ചിരിക്കുന്നു. അന്ന് മുതല്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ നിരീക്ഷണത്തിലുള്ള കാറാണ് ഇന്നലെ പിടികൂടിയത്. പിടികൂടിയ നിമിഷം മുതല്‍ കാര്‍ വിട്ടുനല്‍കാന്‍ വന്‍ സമ്മര്‍ദ്ദമാണ് വകുപ്പിന് മേല്‍ വന്നത്. അതുകൊണ്ട് രാത്രി വൈകി സുരക്ഷിത കസ്റ്റഡിയിലാണ് ഇന്നലെ വാഹനം പാര്‍ക്ക് ചെയ്തത്. കാര്‍ തട്ടിക്കൊണ്ടു പോയാല്‍ വാഹനവകുപ്പ് ഉത്തരം നല്‍കേണ്ടി വരുമെന്നതിനാലാണ് സുരക്ഷിത കസ്റ്റഡിയിലേക്ക് വാഹനം മാറ്റിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ലിയുവിന്റെ കാറാണ് മിനി കൂപ്പര്‍. അമ്പരപ്പിക്കുന്ന വിലയാണ് കൂപ്പറുകള്‍ക്ക്. അമ്പരപ്പിക്കുന്ന വിലപോലെ തന്നെ അമ്പരപ്പിക്കുന്ന വേഗതതന്നെയാണ് മിനി കൂപ്പറുടെ പ്രത്യേകതയും. കേവലം 5.9 സെക്കന്റുകള്‍ക്കൊണ്ടു മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കൂപ്പറിന് സാധിക്കും. മണിക്കൂറില്‍ 235 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാനും കൂപ്പറിന് കഴിയും. അതിനാലാണ് കൂപ്പറുകള്‍ കേരളാ റോഡുകള്‍ക്ക് പ്രിയങ്കരമായി മാറ്റുന്നത്. ഇത് കേരളത്തിലെ യൂത്തിന്റെ മുഖ്യ ആകര്‍ഷക വാഹനങ്ങളിലൊന്നുമാണ്. പ

Top