ഡി ഫോര്‍ ഡാന്‍സില്‍ മലരിന്റെ സൂപ്പര്‍ ഡാന്‍സ് ; ഒപ്പം അവതാരകരും വിധികര്‍ത്താക്കളും

പ്രേമമെന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സായ് പല്ലവി കേരളത്തിലെ ടെലിവിഷന്‍ പരിപാടികളിലെ മുഖ്യ ശ്രദ്ധാകേന്ദ്രമാകുന്നു. മഴവില്‍ മനോരമിയിലെ റിയാലിറ്റി ഷോയായ ഡി ഫോര്‍ ഡാന്‍സില്‍ മലരെത്തിയത് അവതാരകരും മത്സരാര്‍ത്ഥികളും ഒരുമിച്ച് ആഘോഷിച്ചു. ഒപ്പം മലരിന്റെ സൂപ്പര്‍ ഹിറ്റ് ഡാന്‍സും. നൃത്ത റിയാലിറ്റി ഷോ കളിലുടെയാണ് സായ് പല്ലവി സിനിമയിലേക്കെത്തിയതും.

ജോര്‍ജിയയില്‍ എംബിബിഎസ് ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിനിയായ സായി പല്ലവി പ്രേമം സിനിമയിലെ അതേ വേഷത്തിലാണ് ഡി 4 ഡാന്‍സിലെത്തി നൃത്തം ചെയ്തത്. ആദ്യമായാണ് കേരളത്തില്‍ ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ സായി പല്ലവി എത്തുന്നതും നൃത്തം ചെയ്യുന്നതും.
മലരിന്റെ സൂപ്പര്‍ ഡാന്‍സ് വീഡിയോ കാണാം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top