എസ് ബി ഐ ‘യുടെ കൊള്ള…പാവങ്ങളെ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന എ​സ്ബി​ഐ ന​ട​പ​ടി മ​നു​ഷ്യ​ത്വ​ര​ഹി​തമെന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

കൊച്ചി: സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസില്ലെന്ന കാരണം പറഞ്ഞ് ക്ഷേമ പെൻഷനും സ്കോളർഷിപ്പുമായി ലഭിക്കുന്ന തുച്ഛമായ തുകയിൽ നിന്ന് ആയിരക്കണക്കിന് രൂപ അപഹരിക്കുന്ന എസ്ബിഐയുടെ നടപടി ക്രൂരമായ മനുഷ്യാവകാശ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി. മോഹനദാസ്. നിർധനരുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ കൈയിട്ട് വാരുന്ന എസ്ബിഐയുടെ നടപടിയെ കുറിച്ച് ജനറൽ മാനേജർ നാലാഴ്ചയ്ക്കകം വിശദീകരണം നൽകണം. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

പിന്നോക്ക സ്കോളർഷിപ്പായി കേരള സർക്കാർ അനുവദിച്ച തുകയിൽ നിന്നാണ് ആലപ്പുഴ എറിവുകാട് സ്വദേശിനിയും വിദ്യാർഥിനിയുമായ ആമിനയുടെ അക്കൗണ്ടിൽ നിന്ന് എസ്ബിഐ ആലപ്പുഴ ശാഖ 1000 രൂപ അപഹരിച്ചത്. ഒടുവിൽ ഒരു രൂപ പോലും ആമിനയ്ക്ക് പിൻവലിക്കാൻ ഉണ്ടായിരുന്നില്ല. പിന്നോക്ക സ്കോളർഷിപ്പ് സർക്കാർ നൽകുന്നത് നിർധനരായ വിദ്യാർഥികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കുന്നതിനു വേണ്ടിയാണ്. അങ്ങനെ ലഭിക്കുന്ന തുച്ഛമായ പണത്തിൽ നിന്നു ബാങ്കിന്‍റെ പങ്ക് എടുക്കുന്നത് മനുഷ്യത്വരഹിതമാണ്.

കയർ തൊഴിലാളിയായ ഹമീദാ ബീവിക്ക് ക്ഷേമ പെൻഷനായി ലഭിച്ച 3300 രൂപയിൽ എസ്ബിഐ, മിനിമം ബാലൻസിന്‍റെ പേരിൽ അപഹരിച്ചത് 3000 രൂപയാണ്. ബീവിക്ക് എടുക്കാനായത് 250 രൂപ മാത്രമാണ്. സർക്കാർ ക്ഷേമ പെൻഷനുകൾ ബാങ്ക് വഴിയാക്കിയതിന്‍റെ തിക്തഫലം അനുഭവിക്കുന്നത് പാവപ്പെട്ടവരാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

Latest
Widgets Magazine