ആ പുസ്തകം വായിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ വിഷാദം: 16കാരി തൂങ്ങി മരിച്ചു

അജ്മാന്‍: വീട്ടിലെ ശുചിമുറിയില്‍ പതിനാറുകാരി തൂങ്ങി മരിച്ച സംഭവത്തിന് കാരണമായത് പുസ്തകമെന്നു സൂചന. പുസ്തകം വായിച്ചു തുടങ്ങിയ ശേഷം കടുത്ത വിഷാദത്തിലായിരുന്നെന്ന് വിവരം ലഭിച്ചിട്ടുണ്ട്. മുറിയില്‍ നിന്ന് പാതി വായിച്ച നിലയില്‍ പുസ്തകവും കണ്ടെത്തി. കുട്ടികള്‍ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് മാതാപിതാക്കന്മാര്‍ ബോധവാന്മാരായിരിക്കണമെന്ന് പോലീസ് പറഞ്ഞു.

അജ്മാന്‍ അല്‍ റൗദ ഭാഗത്താണ് സംഭവം. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് സുരക്ഷാ വിഭാഗങ്ങള്‍ മുറിയിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ മരണം സംഭവിച്ചു കഴിഞ്ഞതായി അജ്മാന്‍ പോലീസ് മേധാവി അറിയിച്ചു.

സംഭവ സ്ഥലത്തെത്തിയ അജ്മാന്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പ്രാഥമിക വിവരങ്ങളും തെളിവുകളും ശേഖരിച്ചിട്ടുണ്ട്. മ്യതശരീരം ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി്. മരിച്ച നിലയില്‍ കണ്ടെത്തിയ മുറിയില്‍ പാതി വായിച്ച നിലയില്‍ കണ്ടെത്തിയ പുസ്തകത്തിലെ ഉള്ളടക്കം മരണത്തിലേക്ക് നയിച്ചു എന്നു തന്നെയാണ് പ്രാഥമിക നിഗമനം.

Latest
Widgets Magazine