വി​മാ​ന ജീ​വ​ന​ക്കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി; വ​സ്ത്ര​വ്യാ​പാ​രി അ​റ​സ്റ്റി​ൽ

ന്യൂഡൽഹി: റഷ്യൻ വിമാനത്തിൽ ജീവനക്കാരിയോട് മോശമായി പെരുമാറിയ വസ്ത്രവ്യാപാരിക്കെതിരെ കേസ്. ബുധനാഴ്ച റഷ്യയിൽനിന്നും ഡൽഹിയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. റഷ്യയിൽ വസ്ത്രവ്യാപാരം നടത്തുന്ന രാം കിഷനെതിരെയാണ് കേസെടുത്തത്.

റഷ്യൻ എയർലൈൻസിന്‍റെ എയറോഫ്ലോട്ട് വിമാനത്തിലെ ജീവനക്കാരിയോടാണ് മോശമായി പെരുമാറിയത്. വിമാനം പറക്കുന്നതിനിടെയായിരുന്നു സംഭവം. രാം കിഷൻ‌ ജീവനക്കാരിയുടെ ശരീരത്തിൽ മോശമായി സ്പർശിക്കുകയാണ് ഉണ്ടായത്. ഇവർ പ്രതിഷേധിച്ചപ്പോൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെ ജീവനക്കാരി പരാതി നൽകുകയും രാം കിഷനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. യുവതി മജിസ്ട്രേറ്റിനു മുന്നിൽ മൊഴിനൽകുകയും ചെയ്തിട്ടുണ്ട്.

Top