മിസ് ഇന്ത്യ 2018 കിരീടം തമിഴ്‌നാട്ടുകാരി അനുക്രീതി വാസിന്

മുംബൈ: ഫെമിന മിസ് ഇന്ത്യ 2018 കിരീടം തമിഴ്‌നാട്ടില്‍ നിന്നുള്ള അനുക്രീതി വാസിന്. ചൊവ്വാഴ്ച രാത്രി മുംബൈയിലെ എന്‍എസ്‌സിഐ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് വിജയിയെ പ്രഖ്യാപിച്ചത്. ഹരിയാനയില്‍ നിന്നുള്ള മീനാക്ഷി ചൗധരിയാണ് ഫസ്റ്റ് റണ്ണര്‍അപ്പ്. ആന്ധ്രയില്‍ നിന്നുള്ള ശ്രേയാ റാവു കാമവരപുവാണ് സെക്കന്റ് റണ്ണര്‍അപ്പ്. 2017 ലെ ലോകസുന്ദരി മാനുഷി ചില്ലാറാണ് അനുക്രീതിക്ക് കിരീടം അണിയിച്ചത്.

മുപ്പതു സുന്ദരികളാണ് മത്സരത്തില്‍ മാറ്റുരച്ചത്. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറും ആയുഷ്മാന്‍ ഖുറാനയുമായിരുന്നു അവതാരകര്‍. മാധുരി ദീക്ഷിത്, കരീന കപൂര്‍ ഖാന്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവരും ചടങ്ങിലെത്തി. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍, കെഎല്‍.രാഹുല്‍, ബോളിവുഡ് താരങ്ങളായ മലൈക അറോറ, ബോബി ഡിയോള്‍, കുനാര്‍ കപൂര്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. മാനുഷി ചില്ലറും, മിസ് യുണൈറ്റഡ് കോണ്‍ഡിനന്റ്‌സ് 2017 സന ദുവ, മിസ് ഇന്റര്‍കോണ്‍ഡിനന്റല്‍ 2017 പ്രിയങ്ക കുമാരി എന്നിവര്‍ ചേര്‍ന്നാണ് വിജയികള്‍ക്കുള്ള കിരീടം അണിയിച്ചത്. 2018ലെ ലോകസുന്ദരി മത്സരത്തില്‍ അനുക്രീതി വാസ് ഇന്ത്യയെ പ്രതിനിധീകരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top