അ​മേ​രി​ക്ക​യി​ൽ കാ​ണാ​താ​യ മ​ല​യാ​ളി കു​ടും​ബം ​മരണപ്പെട്ടു?ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കലിഫോർണിയ: അമേരിക്കൻ മലയാളികളിൽ ഞെട്ടൽ ഉളവാക്കി ഒരു കുടുംബത്തിലെ അപകട വാർത്ത .  കലിഫോർണിയയിൽ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. സന്ദീപ് തോട്ടപ്പിള്ളി (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാച്ചി (9) എന്നിവരെയാണ് കഴിഞ്ഞ ദിവസം കാണാതായത്.

സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇത് ആരുടെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. വെള്ളിയാഴ്ച കാറിനുള്ളിൽനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

പോർട്ട്ലൻഡിൽ നിന്നും സാൻഹൊസെ വഴി കലിഫോർണിയയിലേക്ക് കുടുംബം സഞ്ചരിക്കുന്നതിനിടെയായിരുന്നു കാണാതായത്. ലോസ് ആഞ്ചലസിൽ താമസിക്കുന്ന കുടുംബം വിനോദയാത്രയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് സൂചന.

വെള്ളിയാഴ്ച വൈകിട്ട് വടക്കൻ കലിഫോർണിയ വഴി സഞ്ചരിച്ച കുടുംബത്തിന്‍റെ വാഹനം മോശം കാലാവസ്ഥ കാരണം അപകടത്തിൽപെട്ടിരിക്കാമെന്ന സംശയമാണ് നിലനിൽക്കുന്നത്. കാണാതയവർക്കു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Latest
Widgets Magazine