മുകേഷിനെ കാണാനില്ല; പരാതി സ്വീകരിച്ച എസ്‌ഐയ്ക്ക് വീഴ്ച പറ്റി; എസ്‌ഐയ്‌ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

കൊല്ലം: നടനും എംഎല്‍എയുമായ മുകേഷിനെ കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രചരിപ്പിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് പോലീസിന് പരാതിയുെ നല്‍കിയിരുന്നു. എന്നാല്‍, പരാതി സ്വീകരിച്ച എസ്‌ഐയ്ക്കാണ് പണി കിട്ടിയത്. പരാതി സ്വീകരിച്ച എസ്ഐയ്ക്കെതിരെ നടപടിയെടുക്കാനാണ് നിര്‍ദേശം.

കൊല്ലം വെസ്റ്റ് എസ്ഐ എന്‍ ഗിരീഷിനെ സ്ഥലം മാറ്റിയേക്കുമെന്നാണ് സൂചന. സംഭവത്തില്‍ എസ്ഐയ്ക്ക് വീഴ്ച പറ്റിയെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുകേഷിനെ കാണാനില്ലെന്ന പരാതി സ്വീകരിച്ച പൊലീസിന്റെ നടപടിയും വിവാദമായിരുന്നു. കൊല്ലം വെസ്റ്റ് പൊലീസാണ് യൂത്ത് കോണ്‍ഗ്രസ് അസംബ്ലി മണ്ഡലം പ്രസിഡന്റ് നല്‍കിയ പരാതി സ്വീകരിച്ച് രസീത് നല്‍കിയത്. രസീത് നല്‍കിയ വെസ്റ്റ് എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐഎമ്മും മുകേഷും രംഗത്ത് വന്നിരുന്നു. സിപിഐഎം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.

തന്നെ കാണാനില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പരാതി വെറും തമാശ മാത്രമാണെന്ന് നടനും എംഎല്‍എയുമായ എം മുകേഷ് പ്രതികരിച്ചിരുന്നു. കൊല്ലത്തു നിന്നു പോയത് രാഹുല്‍ ക്ലബില്‍ അംഗത്വമെടുക്കാനാണെന്നും നാല് മാസമെങ്കിലും വീട്ടില്‍ പറയാതെ വിദേശത്തു പോയാലേ അംഗത്വം തരു എന്നു പറഞ്ഞ് മടക്കി അയച്ചുവെന്നും മുകേഷ് പറഞ്ഞു. പരാതിയെ തമാശയായി മാത്രമേ കാണു അപ്പോള്‍ ഞാന്‍ പറയുന്ന തമാശ അവരും കേള്‍ക്കേണ്ടി വരും. ഇതിന്റെ അടിസ്ഥാനത്തില്‍ രാജി വെക്കാന്‍ തത്ക്കാലം ഉദ്ദേശിക്കുന്നില്ല.സ്ഥാനാര്‍ത്ഥിയാകാന്‍ യുഡിഎഫുകാര്‍ കുട്ടിയടി നടത്തുന്നത് ഒഴിവാക്കാനാണ് താന്‍ രാജി വെക്കാത്തതെന്നും മുകേഷ് പറഞ്ഞു.

മാധ്യമശ്രദ്ധ നേടാനാണ് പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസിന്റെ ശ്രമമെന്നും നിയമനടപടി സ്വീകരിക്കുമെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു.നാളെ മുഖ്യമന്ത്രിയെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയാല്‍ പൊലീസ് സ്വീകരിക്കുമോ എന്നും മുകേഷ് ചേദിച്ചിരുന്നു. തന്നെക്കുറിച്ച് അറിയണമെങ്കില്‍ പാര്‍ട്ടി ഓഫിസില്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനുശേഷം പൊതുപരിപാടികളില്‍ എംഎല്‍എയായ മുകേഷിനെ കാണാനില്ലെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി പൊലീസില്‍ പരാതി നല്‍കിയത്.

കോടികള്‍ പ്രതിഫലം പറ്റുന്ന യുവ നടന്മാര്‍ ദുരിതാശ്വാസത്തിന് എന്ത് നല്‍കിയെന്ന് ഗണേശ് കുമാര്‍; രൂക്ഷ വിമര്‍ശനവുമായി താരം പയ്യന്നൂര്‍ നഗരത്തില്‍ സിനിമ നടനും ഓട്ടോക്കാരും തമ്മില്‍ കൈയ്യാങ്കളി പക്ഷാഘാതം: നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഐസിയുവില്‍ കഴിയുന്ന താരത്തിന്റെ ആരോഗ്യനില നിരീക്ഷിച്ച് ഡോക്ടര്‍മാര്‍ ട്രെയിനില്‍ നിന്നും തെറിച്ച് വീണ് നടന്‍ മരിച്ചു; ആത്മഹത്യയാണോ അപകടമാണോ എന്ന് സ്ഥിരീകരിക്കാതെ പൊലീസ്   വ്യാജ വാഹന രജിസ്‌ട്രേഷന്‍: സുരേഷ് ഗോപി കുടുങ്ങും; കോടതിയില്‍ നല്‍കിയ രേഖകള്‍ വ്യാജം; അറസ്റ്റിന് അനുമതി തേടി ക്രൈംബ്രാഞ്ച്
Latest
Widgets Magazine