മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുല്‍ റസാഖ് അന്തരിച്ചു; വിടപറഞ്ഞത് മുസ്ലിം ലീഗിന്റെ അനിഷേധ്യ നേതാവ്

കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുല്‍ റസാഖ് (63) വിടപറഞ്ഞു. ഇന്നു പുര്‍ച്ചെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. വൈകിട്ട് ആലമ്പാടി ജുമാ മസ്ജിദിലാണ് സംസ്‌കാരം.

മുസ്ലിം ലീഗ് ദേശീയ എക്സിക്യുട്ടീവ് അംഗമാണ്. 2011 മുതല്‍ മഞ്ചേശ്വത്തെ പ്രതിനിധീകരിക്കുന്നുണ്ട്. 2016-ല്‍ കെ.സുരേന്ദ്രനോട് 89 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് അബ്ദുള്‍ റസാഖ് വീണ്ടും നിയമസഭയിലെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെങ്കള പഞ്ചായത്ത് പ്രസിഡന്റായും കാസര്‍കോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് കെ.സുരേന്ദ്രന്റെ പരതിയിന്‍മേലുള്ള കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കള്ളവോട്ട് നടന്നു എന്നായിരുന്നു കേസ്

Top