ഇസ്ലാം പണ്ഡിതന്‍ എംഎം അക്ബര്‍ അറസ്റ്റില്‍; പീസ് സ്‌കൂള്‍ ചെയര്‍മാന്‍ അറസ്റ്റിലായത് ആസ്ട്രേലിയയില്‍ നിന്ന് ദോഹയിലേക്കുള്ള യാത്രക്കിടെ

ഹൈദരാബാദ്: പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ എം എം അക്ബര്‍ അറസ്റ്റില്‍. സലഫി പണ്ഡിതനും പീസ് എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ എം.എം അക്ബറിനെ ഹൈദരാബാദ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ആസ്ട്രേലിയയില്‍ നിന്ന് ദോഹയിലേക്കുള്ള യാത്രക്കിടയിലായിണ് പൊലീസ് നടപടി.

കസ്റ്റഡിയിലെടുത്ത അക്ബറിനെ കേരളാ പൊലീസിനു കൈമാറും. പീസ് സ്‌കൂള്‍ പാഠുപുസ്തകവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് നേരത്തെ അക്ബറിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പീസ് സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന ചിലര്‍ സിറിയയിലേക്ക് പോയെന്നും ഐ.എസ് റിക്രൂട്ട്മെന്റ് നടത്തിയെന്നും ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് പൊലീസ് അക്ബറിനെ കസ്റ്റഡിയിലെടുത്തത്.

പൊലീസിന്റെ പിടിയിലായ വിവരം അക്ബര്‍ തന്നെയാണ് ഭാര്യയെ വിളിച്ച് അറിയിച്ചത്. മീഡിയാ വണ്‍ ടിവി. ഇന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പീസ് ഇന്റര്‍നാഷണലിന്റെ കീഴില്‍ കേരളത്തില്‍ 12 സ്‌കൂളുകളുണ്ട്. ലക്ഷദ്വീപ്, സൗദി അറേബ്യ, ജിദ്ദ എന്നിവിടങ്ങളിലുള്ള സ്‌കൂളുകള്‍ മറ്റ് ട്രസ്റ്റുകളുടെ കീഴിലാണ്.

അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലില്‍ പാര്‍പ്പിക്കേണ്ടെന്ന് സുപ്രീം കോടതി; വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വ് സ്ത്രീകളെ വലയിലാക്കി ലൈംഗിക വീഡിയോ ചിത്രീകരിച്ച് ബ്ലാക്ക് മെയിലിംഗ്..ആവശ്യപ്പെട്ടത് ഒ​രു കോ​ടി രൂ​പ. 4 പേര്‍ അറസ്റ്റില്‍. തളിപ്പറമ്പ പോലീസിന്റെ തന്ത്ര പരമായ നീക്കത്തിന്റെ വിജയം ധ്യാനത്തിൽ പങ്കെടുക്കാനെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കപ്യാർ അറസ്റ്റിൽ ദേശീയഗാനത്തോട് അനാദരവ് കാണിച്ച എസ്എഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍ 3 ഭാര്യമാരെയും സന്തോഷിപ്പിക്കാന്‍ ‘അറ്റകൈ’ പ്രയോഗം നടത്തിയ യുവാവ് ഷാര്‍ജയില്‍ അറസ്റ്റില്‍  
Latest
Widgets Magazine