ആ കണ്ണുനീരിന്റെ പൊള്ളലിൽ വേദനിച്ച് ഹസൻ, ചാരക്കേസിൽ കരുണാകരനെ ചതിച്ച ഉമ്മൻ ചാണ്ടി ക്രൂരഭാവത്തിൽ തന്നെ, ഹസൻ ചാണ്ടിയെയും എ ഗ്രൂപ്പിനെയും വെട്ടിലാക്കി,കരുണാകരന്റെ ആത്മാവ് സന്തോഷിക്കുമെന്നും പത്മജ

തിരുവനന്തപുരം: ആ കണ്ണുനീരിന്റെ പൊള്ളലിൽ വേദനിച്ച് ഹസൻ ;ചതിയുടെ സൂപത്രാധാരം ഉമ്മൻ ചാണ്ടി മനസുകടുപ്പിച്ച് തന്നെയാണ് ചാരക്കേസിൽ കരുണാകരനെ രാജി വയ്‌പ്പിക്കരുതെന്ന് ഉമ്മൻ ചാണ്ടിയോടും ഹസനോടും ആന്റണി ആവശ്യപ്പെട്ടിരുന്നു എന്ന വെളിപ്പെടുത്തൽ .ഐഎസ്ആർഒ ചാരക്കേസ് സമയത്ത് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്പിക്കാൻ ശ്രമിക്കരുതെന്ന് തന്നോടും ഉമ്മൻ ചാണ്ടിയോടും എ.കെ. ആന്റണി ആവശ്യപ്പെട്ടിരുന്നുവെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസന്റെ വെളിപ്പെടുത്തൽ കോൺഗ്രസിൽ പുതിയ വിവാദത്തിനു തിരികൊളുത്തും .ലീഡറെ ചതിച്ചത് ഉമ്മൻ ചാണ്ടി ആണെന്ന് എല്ലാവർക്ക്‌ഇഎം അറിയാമായിരുന്നെകിലും കൂടെ ഉണ്ടായിരുന്നവർ തന്നെ അത് വെളിപ്പെടുത്തിയത് ഉമ്മൻ ചാണ്ടിക്ക് കനത്ത പ്രഹരം ആയിരിക്കയാണ് . മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കെ. കരുണാകരനെ നീക്കിയാൽ പാർട്ടിക്ക് വലിയ ക്ഷീണം ചെയ്യുമെന്ന് ആന്റണി മുന്നറിയിപ്പ് നൽകിയിരുന്നു എന്നും ഹസൻ വെളിപ്പെടുത്തി .

കരുണാകരനെ രാജിവയ്പിക്കാൻ നടത്തിയ നീക്കത്തിൽ ദുഃഖമുണ്ടെന്നും ഹസൻ പറഞ്ഞു.കോഴിക്കോട് നടന്ന കെ.കരുണാകരൻ അനുസ്മരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.പി.ടി. ചാക്കോയെ മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെ തുടർന്നാണ് കേരളത്തിൽ കോൺഗ്രസിൽ വിഭാഗീയത ഉണ്ടായത്. ലീഡറിനെ കൂടി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കുന്നത് കോൺഗ്രസിന് കനത്ത തിരിച്ചടിയാകുമെന്നും ആന്റണി പറഞ്ഞതായി ഹസ്സൻ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ രാജിക്ക് താനും കാരണക്കാരനാണ്. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവരിൽ താനും ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ ചിന്തിക്കുമ്പോൾ താൻ ലീഡറോട് ചെയ്ത അനീതിയാണിതെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.ഒരു ആത്മകഥ എഴുതുമ്പോൾ ഇത് വെളിപ്പെടുത്താനാണ് താൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ലീഡറിന്റെ അനുസ്മരണ പരിപാടിയിൽ ഇത് വെളിപ്പെടുത്തണമെന്ന് തോന്നിയതായും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐഎസ്ആർഒ ചാരക്കേസിന്റെ പശ്ചാത്തലത്തിൽ 1995-ൽ കെ. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു. കോൺഗ്രസ് എ ഗ്രൂപ്പാണ് അന്ന് കരുണാകരന്റെ രാജിക്കായി മുറവിളി കൂട്ടിയിരുന്നത്.ഒരു ആത്മകഥ എഴുതുമ്പോൾ ഇത് വെളിപ്പെടുത്താനാണ് താൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ലീഡറിന്റെ അനുസ്മരണ പരിപാടിയിൽ ഇത് വെളിപ്പെടുത്തണമെന്ന് തോന്നിയതായും അദ്ദേഹം പറഞ്ഞു.എം.എം.ഹസന്റെ പുതിയ പ്ര്‌സ്താവന എ ഗ്രൂപ്പിൽ മുറുമുറുപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഐ ്ഗ്രൂപ്പിന്റെ പിന്തുണയോടെ തന്റെ അദ്ധ്യക്ഷ സ്ഥാനം ഉറപ്പിക്കാനാണ് ഹസൻ നീക്കം നടത്തുന്നതെന്നാണ് അവർ കണക്കുകൂട്ടുന്നത്.അതേസമയം, ഹസന്റെ വെളിപ്പെടുത്തലിൽ സന്തോഷമുണ്ടെന്ന് പത്മജ വേണുഗോപാൽ പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് സത്യമറിയാം. കെ.കരുണാകരന്റെ ആത്മാവ് സന്തോഷിക്കുമെന്നും പത്മജ പറഞ്ഞു.

ഐഎസ്ആർഒ ചാരക്കേസിന്റെ പശ്ചാത്തലത്തിൽ 1995-ൽ കെ. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു. കോൺഗ്രസ് എ ഗ്രൂപ്പാണ് അന്ന് കരുണാകരന്റെ രാജിക്കായി മുറവിളി കൂട്ടിയിരുന്നത്.രാഷ്ട്രീയമായി വലിയ രീതിയിൽ ഉപയോഗിക്കപ്പെട്ട കേസായിരുന്നു െഎ.എസ്.ആർ.ഒ ചാരക്കേസ്. കേസിനെ തുടർന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരൻ 1995ൽ രാജിവെച്ചു. കോൺഗ്രസ്‌ െഎ ഗ്രൂപ്പ് നേതാവായിരുന്ന കരുണാകരനെ വെട്ടാൻ എ ഗ്രൂപ്പിന് കിട്ടിയ ആയുധമായിരുന്നു ചാരക്കേസ്. എന്നാൽ, ഈ കേസ് തനിക്കെതിരെ പ്രയോഗിച്ചവർ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നായിരുന്നു രാജിവെച്ചു കൊണ്ട് കരുണാകരൻ അന്ന് പറഞ്ഞത്. കരുണാകരെന്റ രാജിയെ തുടർന്ന് എ.കെ ആന്റണി കേരളാ മുഖ്യമന്ത്രിയായി.

അതേസമയം മുന്‍മുഖ്യമന്ത്രി ലീഡര്‍ ശ്രീ. കെ.കരുണാകരന്റെ 7-ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഇന്ദിരാഭവനില്‍ ലീഡറുടെ ചിത്രത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് സര്‍വ്വമത പ്രാര്‍ത്ഥനയും നടത്തി.കെ.പി.സി.സി. മുന്‍ പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, വി.എം.സുധീരന്‍, കെ. മുരളീധരന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, വി.എസ്.ശിവകുമാര്‍ എം.എല്‍.എ, മുന്‍ മന്ത്രി പന്തളം സുധാകരന്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, മുന്‍ എം.എല്‍.എമാരായ വര്‍ക്കല കഹാര്‍, എ.റ്റി.ജോര്‍ജ്, ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കരകുളം കൃഷ്ണപിള്ള, പുനലൂര്‍ മധു, മണക്കാട് സുരേഷ്, കാവല്ലൂര്‍ മധു, എം.എ.ലത്തീഫ്, ശാസ്തമംഗലം മോഹനന്‍, ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.വിദ്യാധരന്‍, കമ്പറ നാരായണന്‍, പി.എസ്. പ്രശാന്ത്, എന്‍.എസ്.നൂസൂര്‍, തൈക്കാട് ശ്രീകണ്ഠന്‍, ആര്‍.വി.രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Top