ഡി.സി.പി യതീഷ് ചന്ദ്രയെ സസ്‌പെന്റ് ചെയ്യണം-എം.എം.ഹസ്സന്‍

തിരുവനന്തപുരം :പകര്‍ച്ചാപനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭായോഗവും ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗവും അടിയന്തരിരമായി വിളിക്കണമെന്ന് കെ.പി.സി.സി.പ്രസിഡന്റ് എം.എം.ഹസ്സന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.മഴക്കാലപൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങളും മറ്റുമുന്നൊരുക്കങ്ങളും നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ആശുപത്രികളില്‍ മതിയായ ഡോക്ടര്‍മാരോ, മരുന്നോ, കിടത്തി ചികിത്സില്‍ക്കാനുള്ള സൗകര്യങ്ങളോയില്ല. വസ്തുത ഇതാണെങ്കില്ലും ഇതിനെല്ലാം കടകവിരുദ്ധമായിട്ടാണ് സര്‍ക്കാരിന്റെയും ആരോഗ്യമന്ത്രിയുടേയും വാദം.
പകര്‍ച്ചാപനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറക്കുകയും, സൗകര്യമുള്ള സ്ഥലങ്ങളില്‍ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന മെഡിക്കല്‍ ക്യാമ്പുകളും തുടങ്ങണം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സ്വാകാര്യ ആശുപത്രിയിലടക്കം ചികിത്സയ്ക്ക് സാമ്പത്തിക സഹായം നല്‍കണം. പകര്‍ച്ചാപനി ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം അടിയന്തിരമായി വിതരണം ചെയ്യണമെന്നും എം.എം.ഹസ്സന്‍ ആവശ്യപ്പെട്ടു.പകര്‍ച്ചാ പനിബാധിച്ച് മരണമടഞ്ഞവരില്‍ പലരും വാര്‍ദ്ധ്യക്യം ബാധിച്ചാണെന്ന് പറഞ്ഞ് ലളിതവത്ക്കരിക്കാനുള്ള ആരോഗ്യമന്ത്രിയുടെ ശ്രമം ലജ്ജാകരമാണ്.
പുതുവൈപ്പിനില്‍ ഐ.ഒ.സി. പ്ലാന്റിനെതിരെ സമരം ചെയ്ത ജനങ്ങള്‍ക്ക് നേരെയുള്ള പോലീസ് നടപടി സര്‍ക്കാര്‍ നയമാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഹസ്സന്‍ ആവശ്യപ്പെട്ടു.ലാത്തിച്ചാര്‍ജ്ജിന് നേതൃത്വം നല്‍കിയ ഡി.സി.പി യതീഷ് ചന്ദ്രയെ സസ്‌പെന്റ് ചെയ്യണം.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും എം.എം.ഹസ്സന്‍ ആവശ്യപ്പെട്ടു.
കീഴുവിലം ഗ്രാമപഞ്ചായത്തിലെ കാട്ടുംമ്പുറം സ്വദേശിയായ കുഞ്ഞികൃഷ്ണനെ തെരുവുനായയുടെ കടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് തെരുവുനായകൊന്നുവെന്ന ആക്ഷേപത്തിന്റെ പേരില്‍ സുപ്രീംകോടതിയുടെ നോട്ടീസ് വന്ന പഞ്ചായത്ത് അംഗങ്ങളായ ശ്രീകണ്ഠന്‍, ബിജുകുമാര്‍,ഷാജഹാന്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ജു പ്രദീപ് എന്നിവര്‍ക്ക് കോടതി ചെലവിന് 50000 രൂപാ കെ.പി.സി.സി കൈമാറി.മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് കേസ് നടത്തുന്നതിനായി നിയമസഹായവും, സുപ്രീംകോടതിയില്‍ പോകുന്നതിനായി വ്യവസായി കൊചൗസേപ്പ് ചിറ്റിലപ്പിള്ളി ഇവര്‍ക്ക് ഡല്‍ഹിയില്‍ വിമാന ടിക്കറ്റും എടുത്ത് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഒരു സഹായവും ചെയ്യാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബദല്‍ മാര്‍ഗം കണ്ടെത്തിയതെന്നും ഹസ്സന്‍ പറഞ്ഞു

Top