ഗോവധം: യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു | Daily Indian Herald

കനത്ത മഴ തുടരുന്നു, മരണം 103;പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ…എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരും

ഗോവധം: യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

ഭോപ്പാല്‍: പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലി കൊന്നു. മദ്ധ്യപ്രദേശിലെ സത്‌ന ജില്ലയിലാണ് സംഭവം. കശാപ്പ് നടത്തുകയാണെന്ന് ആരോപിച്ച് റിയാസ്(45) എന്ന യുവാവിനെയാണ് തല്ലിക്കൊന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷക്കീലിന് ക്രൂരമായി മര്‍ദനമേറ്റു. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പവന്‍ സിംഗ് ഗോണ്ട്, വിജയ് സിംഗ് ഗോണ്ട്, ഫൂല്‍ സിംഗ്, നാരായണ്‍ സിംഗ് എന്നിവരാണ് അറസ്റ്റിലായത്.

കശാപ്പ് നടന്നെന്ന് പറയപ്പെടുന്ന സ്ഥലത്തുനിന്ന് കാളയുടെയും മറ്റ് രണ്ട് മൃഗങ്ങളുടെയും മാംസം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. അറസ്റ്റിലായ പവന്‍ സിംഗിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ട റിയാസിന്റെയും സുഹൃത്ത് ഷക്കീലിന്റെയും പേരില്‍ ഗോവധത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

മദ്ധ്യപ്രദേശില്‍ പശുവിനെ കൊല്ലുന്നതിന് രണ്ട് വര്‍ഷം വരെ തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. ഗോവധം വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് 2012ലാണ് നിയമം ഭേദഗതി ചെയ്തത്.

കമ്പക്കാനം കൂട്ടക്കൊല: കൃത്യത്തിന് സമയം കുറിച്ചു നല്‍കിയ ജ്യോതിഷി പിടിയില്‍; കൂടുതല്‍ പേരുടെ പങ്ക് തേടി പോലീസ് അമ്മയെയും മകളെയും മാനഭംഗപ്പെടുത്തിയതായി മൊഴി: മന്ത്രിസിദ്ധിക്കായുള്ള കൊലപാതകത്തിലെ ക്രൂരതകള്‍ അവസാനിക്കുന്നില്ല ഭാര്യ പുനര്‍വിവാഹിതയാണെന്ന് കണ്ടെത്തി; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു ദുര്‍മന്ത്രവാദ കൊലപാതകം: മുഖ്യപ്രതി അനീഷ് പിടിയില്‍; കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായിയായിരുന്നു; കൊലപാതകം അദൃശ്യ ശക്തി നേടാന്‍  ഇടുക്കി കൂട്ടക്കൊല: നേരിട്ടു പങ്കെടുത്ത രണ്ടുപേർ പൊലീസ് പിടിയിൽ.ഐ.ജി വിജയ് സാക്കറെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്തു
Latest
Widgets Magazine