മലയാളിയായ മോഡല്‍ ഗാനം നായരെ ചെന്നൈയില്‍ നിന്ന് കാണാതായി

ചെന്നൈ: ഫാഷന്‍ ഡിസൈനറും മലയാളി മോഡലുമായ ഗാനം നായരെ (28) കാണാതായതായി പരാതി. വിരുഗമ്പാക്കത്തു താമസിച്ചിരുന്ന ഗാനത്തെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലെന്നാണ് കെ.കെ. നഗര്‍ പൊലീസില്‍ ബന്ധുക്കള്‍ നല്‍കിയിരിക്കുന്ന പരാതി.

വീട്ടില്‍നിന്നു രാവിലെ സ്‌കൂട്ടറില്‍ നുങ്കമ്പാക്കത്തുള്ള ഓഫീസിലേക്കുപോയ ഗാനം അവിടെ എത്തിയിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെ കുടുംബാംഗങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ടി.എന്‍. 09- ബി.യു. 5199 എന്ന നമ്പറിലുള്ള കറുത്ത നിറത്തിലെ ഹോണ്ടാ ആക്ടിവ സ്‌കൂട്ടറിലായിരുന്നു വീട്ടില്‍ നിന്നിറങ്ങിയത്.
തലശേരി സ്വദേശിയായ ഗാനം നായര്‍ തയ്യാറാക്കിയ മ്യൂസിക് വിഡിയോകള്‍ ശ്രദ്ധേയാകര്‍ഷിച്ചു. മോഡലിങ്ങിലും ശ്രദ്ധിക്കപ്പെട്ടിരുന്നു

Top