ട്രം​പി​ന്‍റെ ഭാര്യയുടെ രൂ​പം വേണം; വീട്ടമ്മ സ്വന്തം ശരീരത്തിൽ ന​ട​ത്തി​യ​ത് ഒ​മ്പ​ത് പ്ലാ​സ്റ്റി​ക്ക് സ​ർ​ജ​റി​ക​ൾ

യുഎസ് പ്രസിഡന്‍റ് ഡോ​ണൾ​ഡ് ട്രം​പി​ന്‍റെ ഭാ​ര്യ​യും മോഡലുമായ മെ​ലാ​നി​യ ട്രം​പി​ന്‍റെ രൂ​പം സ്വീ​ക​രി​ക്കാ​ൻ 42കാരിയായ വീട്ടമ്മ ന​ട​ത്തി​യ​ത് ഒമ്പതു പ്ലാ​സ്റ്റി​ക്ക് സ​ർ​ജ​റി​ക​ൾ. ടെ​ക്സ​സ് സ്വ​ദേ​ശി​നി​യും ഇ​ന്‍റീ​രി​യ​ൽ ഡി​സൈ​ന​റു​മാ​യ ക്ലൗ​ഡി​യ സി​യെ​റ​യാ​ണ് പ്രഥമവനിതയുടെ ആകാരസൗന്ദര്യം സ്വീ​ക​രി​ക്കാ​ൻ അ​ൽ​പ്പം ക​ട​ന്ന കൈ ​പ​രീ​ക്ഷി​ച്ച​ത്. മെ​ലാ​നി​യ ട്രം​പാ​ണ് ഏ​റ്റ​വും സൗ​ന്ദ​ര്യ​മു​ള്ള യു​വ​തി​യെ​ന്നാ​ണ് ഇ​വ​രു​ടെ അ​ഭി​പ്രാ​യം. ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണ് വി​വാ​ഹ​മോ​ചി​ത​യാ​യ ക്ലൗഡിയ. മെ​ലാ​നി​യ​യു​ടേ​തുപോ​ലെ​യാ​കാ​ൻ ത​ല​മു​ടി​ മാ​റ്റി പി​ടി​പ്പി​ക്കു​ക​യും ഇ​വ​രു​ടേ​തു പോ​ലെ വ​സ്ത്ര​ധാ​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. കൂടാതെ ശരീരത്തിൽ നിരന്തര ശസ്ത്രക്രിയകളിലൂടെ രൂപമാറ്റം വരുത്തി. ത​ന്‍റെ ഈ ​തീ​രു​മാ​ന​ത്തി​ൽ നി​ര​വ​ധി വി​മ​ർ​ശ​നങ്ങൾ കേ​ൾ​ക്കേണ്ടിവരുമെന്നും പക്ഷേ ത​നി​ക്ക് മെ​ലാ​നി​യ​ അല്ലാതെ മ​റ്റാ​രെയും പോ​ലെ ആ​കാ​ൻ താ​ത്പ​ര്യ​മി​ല്ലെന്നാണ് ക്ലൗഡിയയുടെ പക്ഷം. അതേസമയം, ഇവർക്ക് പൂ​ർ​ണ പി​ന്തു​ണ​യും ന​ൽ​കി സു​ഹൃ​ത്തു​ക്ക​ൾ ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ട്. പ്ലാ​സ്റ്റി​ക്ക് സ​ർ​ജ​റി ചെ​യ്തു ക​ഴി​ഞ്ഞ് നാ​ളു​ക​ൾ നീ​ണ്ട വി​ശ്ര​മമായിരുന്നു. പിന്നീട് ഒ​രു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​പ്പോ​ൾ മെലാനിയയെപ്പോലെയുള്ള ക്ലൗഡിയയെ കണ്ട് എ​ല്ലാ​വ​രും ശരിക്കും അ​ന്പ​ര​ന്നു പോ​കു​ക​യാ​യി​രു​ന്നു. ചോ​ദ്യ​വു​മാ​യി ആ​ളു​ക​ൾ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് പ്ലാ​സ്റ്റി​ക്ക് സ​ർ​ജ​റി​യെ​ക്കു​റിച്ച് ഇ​വ​ർ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Latest
Widgets Magazine