പ്രധാനമന്ത്രിയുടെ വികസനം പ്രതിമയില്‍ ഒതുങ്ങി; മോദിയെ വിമര്‍ശിച്ച് ബിജെപി എംപി

നരേന്ദ്രമോദിയെ വിമര്‍ശിച്ച് ബിജെപി എംപി രംഗത്ത്. മോദി വികസന വിഷയം കൈവിട്ടതാണ് ബിജെപിയുടെ പരാജയത്തിന് കാരണമെന്നാണ് രാജ്യസഭ എംപി സജ്ഞയ് കക്കടെ പറഞ്ഞത്. പ്രതിമയിലും മറ്റുമായി പ്രധാനമന്ത്രിയുടെ വികസനങ്ങള്‍ ഒതുങ്ങി പോയെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലസൂചനകള്‍ പുറത്തെത്തുമ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് ഭരണം പിടിച്ചു കഴിഞ്ഞു. തെലങ്കാനയില്‍ ടി.ആര്‍.എസ് ഭരണം നില നിര്‍ത്തി. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.

Latest
Widgets Magazine