മോദി വിദേശയാത്രകള്‍ക്കായി ചെലവിട്ടത് 2000 കോടി രൂപ

കഴിഞ്ഞ നാലര വര്‍ഷത്തിനിടെ വിദേശരാജ്യങ്ങളിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യാത്രയുടെ ചെലവ് 2000 കോടി രൂപ. രാജ്യസഭയില്‍ സിപിഐയിലെ ബിനോയ് വിശ്വത്തിന് നല്‍കിയ മറുപടിയിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 84 രാജ്യങ്ങളാണ് വിദേശ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ വിദേശ യാത്ര നടത്തുമ്പോള്‍ ഉപയോഗിക്കുന്ന എയര്‍ക്രാഫ്റ്റായ എയര്‍ ഇന്ത്യ വണിന്റെ ചെലവ്, ഹോട്ട് ലൈന്‍ സംവിധാനമൊരുക്കല്‍ എന്നിവയെല്ലാം ഈ ചെലവില്‍ ഉള്‍പ്പെടുമെന്ന് മന്ത്രി വി.കെ സിങ് പാര്‍ലമെന്റില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

രാജ്യത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒന്നിലേറെ തവണ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍ഷോ അബേയുമായി മോദി കൂടിക്കാഴ്ച നടത്തി. ഏതൊക്കെ കേന്ദ്രമന്ത്രിമാരാണ് പ്രധാനമന്ത്രിയുടെ യാത്രകളില്‍ ഒപ്പമുണ്ടായിരുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യാത്രകളുടെ വിശദാംശങ്ങള്‍ ഇങ്ങനെ:

ആദ്യ യാത്ര – 2014 ജൂണ്‍ 15ന് ഭൂട്ടാനിലേക്ക്
ഏറ്റവും അവസാനം നടത്തിയ യാത്ര- കഴിഞ്ഞ നവംബര്‍ 28ന് അര്‍ജന്റീനയിലേക്ക്.
മൊത്തം യാത്രകള്‍- 48
സന്ദര്‍ശിച്ചത്- 92 വരാജ്യങ്ങള്‍

വിമാനത്തിന്റെ പരിപാലനച്ചെലവ്

2014-15 : 220.38 കോടി രൂപ
2015-16 : 220.48 കോടി രൂപ
2016-17: 376.67 കോടി രൂപ
2017-18 : 341.77 കോടി രൂപ
2018- ഇതുവരെ: 423.88 കോടി രൂപ

വിമാനത്തിന്റെ കൂലി

201415 : 93.77 കോടി രൂപ
2015-16 : 117.89 കോടി രൂപ
2016-17: 76.28 കോടി രൂപ
2017-18 : 99.32 കോടി രൂപ
2018- ഇതുവരെ: 42.01 കോടി രൂപ

ഹോട്ട്‌ലൈന്‍ സംവിധാനത്തിന് ആദ്യ 3 വര്‍ഷത്തെ ചെലവ്: 9.12 കോടി രൂപ. ബാക്കിയുള്ള കാലയളവിലെ ബില്‍ ലഭ്യമായിട്ടില്ല.

മൊത്തം 2021 കോടി രൂപ.

Top