കോലിയുടെ വെല്ലുവിളി ഏറ്റെടുത്ത് നരേന്ദ്ര മോദി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കാന്‍ മാത്രം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി വളര്‍ന്നോ എന്നൊന്നും ആരും സംശയിക്കണ്ട. വേണമെങ്കില്‍ കോലിയ്ക്കല്ല, ആര്‍ക്കും പ്രധാനമന്ത്രിയെ വെല്ലുവിളിക്കാം. ശാരീരിക ക്ഷമത നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ കാമ്പയിനില്‍ ആയിരുന്നു വിരാട് കോലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചത്. ‘ഹം ഫിറ്റ് തോ ഇന്ത്യന്‍ ഫിറ്റ്’ എന്ന ചലഞ്ചില്‍ വിരാട് കോലിയെ വെല്ലുവിളിച്ചത് കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാഥോഡ് ആയിരുന്നു. ഫിറ്റ്‌നസ് രഹസ്യം എന്താണെന്ന് വെളിപ്പെടുത്തുന്ന ഒരു വീഡിയോ ചിത്രീകരിക്കുക, അത് പങ്കുവയ്ക്കുക എന്നതായിരുന്നു രാജ്യവര്‍ദ്ധന്‍ സിങ് റാഥോട് തുടങ്ങിവച്ച കാമ്പയിന്‍.

ഇതേറ്റെടുത്ത് കോലി ഒരു വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. പ്രധാനന്ത്രി നരേന്ദ്ര മോദിയെ കൂടാതെ എംഎസ് ധോണിയേയും ഭാര്യ അനുഷ്‌ക ശര്‍മയേയും കോലി വെല്ലുവിളിച്ചിട്ടുണ്ട്.  എന്തായാലും കോലിയുടെ വെല്ലുവിളി പ്രധാനമന്ത്രി സ്വീകരിച്ചുകഴിഞ്ഞു. തന്റെ ഫിറ്റ്‌നസ് രഹസ്യം വീഡിയോ ആക്കി പങ്കുവയ്ക്കും എന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ മറുപടി കൊടുത്തിട്ടുള്ളത്. രാജ്യവര്‍ദ്ധന്‍ സിങ് റാഥോഡ് 20 പുഷ് അപ്പുകള്‍ എടുക്കുന്ന വീഡിയോ ആണ് ഷെയര്‍ ചെയ്തത്. ധോണിയെ കൂടാതെ ബോളിവുഡ് താരം ഹൃത്വിക് റോഷനേയും ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനേയും റാഥോഡ് വെല്ലുവിളിച്ചിരുന്നു. രണ്ട് പേരും ഈ ചലഞ്ച് ്ഏറ്റെടുത്ത് വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു.

Latest
Widgets Magazine