നടന്‍ മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ചയില്‍ പുനഃനിര്‍മാണത്തില്‍ ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തെ സഹായിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നടന്‍ മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രളയത്തിന് ശേഷമുള്ള പുനഃനിര്‍മാണത്തില്‍ കേരളത്തിന് ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വിശ്വശാന്തി ഫൗണ്ടേഷന്റെ പരിപാടിക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനെത്തിയതാണ് മോഹന്‍ലാല്‍. അതേസമയം, പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിന് കൂടുതല്‍ ധനസഹായം പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

600 കോടി ആദ്യഗഡു മാത്രമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഡല്‍ഹിയില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനു യാതൊരു മടിയും കൂടാതെ സമയോചിതമായി സഹായം നല്‍കിയെന്നും കേരള സന്ദര്‍ശനത്തിനുശേഷം രക്ഷാപ്രവര്‍ത്തനം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ഗവര്‍ണറെ അറിയിച്ചു. തന്റെ നിര്‍ദേശപ്രകാരമാണ് ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് കമ്മറ്റി നിത്യേന യോഗം ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉയര്‍ന്ന സൈനിക, സിവില്‍ ഉദ്യോഗസ്ഥരും ദേശീയ ദുരന്തനിവാരണസേനാ പ്രതിനിധികളും മറ്റുമടങ്ങിയ ഈ സമിതിയില്‍ കേരള ചീഫ് സെക്രട്ടറി വിഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി പങ്കെടുത്തിരുന്നു. ഈ യോഗങ്ങളുടെ പശ്ചാത്തലത്തിലാണ് 40 ഹെലിക്കോപ്റ്റര്‍, 31 വിമാനം, 182 രക്ഷാടീമുകള്‍, 18 സൈനിക മെഡിക്കല്‍ സംഘങ്ങള്‍, 58 ദേശീയ ദുരന്തനിവാരണസേനാ ടീമുകള്‍, ഏഴു കമ്പനി കേന്ദ്ര സായുധസേന, നേവി, കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍, രക്ഷാസന്നാഹങ്ങളുള്ള 500 ബോട്ടുകള്‍ എന്നിവയെ വിന്യസിച്ചുകൊണ്ട് കേന്ദ്രം വിപുലമായ രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നു പ്രധാനമന്ത്രി പറഞ്ഞു.

Top