ഉജ്ജയിനിയില്‍ മുങ്ങി ഗംഗയില്‍ പൊങ്ങി മോദി മാജിക്: ഫോട്ടോഷോപ്പ് വിദ്യ വെളിച്ചത്താക്കി സോഷ്യല്‍ മീഡിയ

മോദി മാജികിന്റെ പേരിലാണ് കഴിഞ്ഞ തവണ ബിജെപി അധികാരത്തിലെത്തിയത്. ഇക്കഴിഞ്ഞ ദിവസങ്ങളിലും മോദി മാജികിന് സാക്ഷിയാകുകയായിരുന്നു ലോകം. ഉജ്ജയിനിയില്‍ മുങ്ങിയ മോദി പൊങ്ങിയത് ഗംഗയില്‍.

 

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന അര്‍ധ കുംഭമേളയില്‍ പങ്കുകൊണ്ട് നരേന്ദ്രമോദി ഗംഗയില്‍ മുങ്ങിനിവരുന്നതാണെന്ന പേരില്‍ ഫേസ്ബുക്കില്‍ ചിത്രം പ്രചരിക്കാന്‍ തുടങ്ങിയത് കഴിഞ്ഞ ദിവസമാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ അതു വൈറലായി. എന്നാല്‍ 2004 ല്‍ മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ നടന്ന ഉജ്ജയ്ന്‍ സിംഹസ്ഥ എന്ന ആഘോഷത്തില്‍ പങ്കെടുത്ത മോഡിയുടെ ചിത്രങ്ങളാണ് ഗംഗാസ്‌നാനം എന്ന രീതിയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത് എന്ന സത്യം അവര്‍ മനസ്സിലാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

12 വര്‍ഷത്തിലൊരിക്കലാണ് ഉജ്ജയിനിയിലെ ശിപ്ര നദീതീരത്ത് സിംഹസ്ഥ ആഘോഷം നടക്കുന്നത്. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് ഈ ആഘോഷത്തില്‍ പങ്കെടുത്തത്. ഗൂഗിളിന്റെ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് എന്ന സംവിധാനം ഉപയോഗിച്ചാണ് ഉജ്ജയിനിയില്‍ മുങ്ങി ഗംഗയില്‍ പൊങ്ങിയ മോദി മാജിക് ഫേസ്ബുക്ക് കുറ്റാന്വേഷകര്‍ പൊളിച്ചടുക്കിയത്.

പക്ഷേ, ഈ സത്യമൊന്നും മോദിഭക്തര്‍ക്കു പ്രശ്‌നമല്ല. കുംഭമേളയില്‍ പങ്കെടുത്ത മോദിയെ പുകഴ്ത്തിക്കൊണ്ട് നൂറുകണക്കിനു പേരാണ് ലൈക്കും കമന്റും ഷെയറുമായി കടന്നുവന്നിരിക്കുന്നത്. മോദി ആറ്റില്‍ മുങ്ങുന്ന പടം കണ്ടതിന്റെ പേരില്‍ ഇന്ത്യക്കാരനെന്ന നിലയില്‍ അഭിമാനം കൊള്ളുന്നവരെപ്പോലും കൂട്ടത്തില്‍ കാണാം. മോദി രണ്ടാമതും പ്രധാനമന്ത്രി പദത്തിലെത്താന്‍ ഇതു കാരണമാകും എന്നു ഉറപ്പിക്കുന്നവരെയും കാണാം. ഇന്ത്യയിലെമ്പാടുമുള്ള നമോസേനകള്‍ ഈ ചിത്രങ്ങളെ ഏറ്റെടുത്തുകഴിഞ്ഞു.

തങ്ങള്‍ പ്രചരിപ്പിക്കുന്ന ചിത്രം പതിനഞ്ചുവര്‍ഷം മുമ്പ് നരേന്ദ്ര മോദി ഗുജറാത്ത് പ്രധാനമന്ത്രി ആയിരുന്ന കാലത്തുള്ളതാണെന്ന് മാധ്യമങ്ങള്‍ വിളിച്ചു പറയുന്നത് മോദി ഭക്തര്‍ അവഗണിക്കുന്നുവെങ്കിലും അതിനെ ട്രോളന്മാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഫേസ്ബുക്കില്‍ ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പത്തു വര്‍ഷം ചലഞ്ചിനെ പരാജയപ്പെടുത്താന്‍ മോദി ബോധപൂര്‍വ്വം ഇടപെട്ടതാണെന്നാണ് ട്രോളുകള്‍ പറയുന്നത്. മോദി പതിനഞ്ചുവര്‍ഷം ചെറുപ്പത്തിലേക്കു തിരിച്ചുപോയിരിക്കുകയാണെന്ന് അവര്‍ പറയുന്നു.

എന്തായാലും, സോഷ്യല്‍ മീഡിയയില്‍ ഈ ആഴ്ച തന്നെ പല പ്രാവശ്യം മോദി പരിഹാസ കഥാപാത്രമായിക്കഴിഞ്ഞു. ആരോരുമറിയാതെ അന്താരാഷ്ട്ര പുരസ്‌കാരം എന്ന പേരില്‍ ഫിലിപ്പ് കോട്‌ലര്‍ പ്രസിഡന്‍ഷ്യല്‍ പുരസ്‌കാരം മോദിക്ക് നല്‍കിയതിന്റെ പേരിലായിരുന്നു ഏറ്റവും ഒടുവില്‍ അദ്ദേഹത്തെ ട്രോളന്മാര്‍ കുടഞ്ഞത്. കൊടുത്തതാരെന്നും സംഘടിപ്പിച്ചതാരെന്നും ഇപ്പോഴും അതിന്റെ പേരില്‍ തര്‍ക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് പുതിയ മുങ്ങിപ്പൊങ്ങലുമായി ഇന്ത്യയുടെ പ്രധാനമന്ത്രി വീണ്ടും തൊണ്ടിയോടെ പിടിക്കപ്പെടുന്നത്.

Top