കാറില്ല, വിമാനമില്ല, ആഭരണങ്ങളില്ല; മോദിയുടെ ആസ്തി രണ്ട് കോടിയിലധികം

ഡല്‍ഹി: നരേന്ദ്ര മോദിയുടെ സ്വത്ത് വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. ഇന്ന് സ്വത്ത് വിവരം വെളിപ്പെടുത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കോടീശ്വരനാണ് എന്ന വാര്‍ത്ത പുറത്തായത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2.3 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ ആസ്തി. സ്വന്തമായി കാറോ, ബോട്ടോ,ചെറു വിമാനമോ, എന്തിന് പേരിനൊരു ബൈക്ക് പോലും ഇല്ലെന്നും അദ്ദേഹത്തിന്റെ ഓഫീസ് വെളിപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ഇതുവരെയും സ്വര്‍ണാഭരണങ്ങള്‍ ഒന്നും വാങ്ങിയിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

സത്യവാങ്മൂലമനുസരിച്ച് 48,944 രൂപയാണ് പ്രധാനമന്ത്രി കൈവശം സൂക്ഷിച്ചിരിക്കുന്ന പണം. കഴിഞ്ഞ വര്‍ഷം ഇത് ഒന്നര ലക്ഷം രൂപയായിരുന്നു. ഗാന്ധി നഗറിലെ എസ്ബിഐ ബാങ്കില്‍ 11.3 ലക്ഷം രൂപയുടെ നിക്ഷേപവും സമ്പാദ്യമായി ഉണ്ട്. ഒരു ബാങ്ക് വായ്പ പോലും അദ്ദേഹം ഇതുവരെ എടുത്തിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 1.07 കോടി രൂപയാണ് സ്ഥിര നിക്ഷേപമായി എസ്ബിഐയില്‍ സൂക്ഷിച്ചിരിക്കുന്നത്. ദേശീയ സമ്പാദ്യ പദ്ധതിയില്‍ 5.2 ലക്ഷം രൂപയും എല്‍ഐസിയില്‍ 1.6 ലക്ഷവും ഇതുവരെ അടച്ചിട്ടുണ്ട്. 2002 ല്‍ ഗാന്ധിനഗറില്‍ 1.30 ലക്ഷം രൂപയ്ക്ക് വാങ്ങിയ സ്ഥലത്ത് 3500 സ്‌ക്വയര്‍ ഫീറ്റില്‍ ഒരു വീട് വച്ചിരുന്നു. ഒരു കോടി രൂപയാണ് ഇന്നത്തെ അതിന്റെ വിപണി മൂല്യം.

2012 ല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടില്‍ 20,000 രൂപയും മോദിയുടെ പേരിലുണ്ട്.

Latest
Widgets Magazine