ദീപാവലിക്ക് മോദിയുടെ ചിത്രം പതിച്ച സ്വര്‍ണ്ണ-വെള്ളി ബാറുകള്‍, ഭാഗ്യം കൊണ്ടുവരുമെന്ന് പ്രചരണം

സൂറത്ത്: രാജ്യം ദീപാവലി ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. പടക്കങ്ങളും വിളക്കുകളുമായി നാട് ആഘോഷത്തിനൊരുങ്ങുന്നു. ദീപാവലിക്ക് ഇനി ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച സ്വര്‍ണ്ണ വെള്ളി ബാറുകളുമായി ഒരു ജൂവലറി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിച്ച ബാറുകള്‍ ദീപാവലിക്ക് ഐശ്വര്യം കൊണ്ടുവരുമെന്നാണ് ജൂവലറി ഉടമ പറയുന്നത്.

എബി വാജ്പേയിക്ക് ശേഷം ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത ബാര്‍ വരുന്നത്. മോഡിയുടെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ്ണരാഖി വില്‍പ്പനയ്‌ക്കെത്തിച്ച അതേ ജൂവലറിയാണ് ഇപ്പോള്‍ സ്വര്‍ണബാറുകളും വിപണിയിലെത്തിച്ചത്.ലക്ഷ്മിദേവിയുടെയും ഗണേശന്റെയും പ്രതിഷ്ഠകള്‍ എല്ലാ ദീപാവലിക്കും പൂജിക്കാറുണ്ട്. ഇപ്പോള്‍ മോഡിയും തങ്ങള്‍ക്ക് ദൈവം പോലെയായെന്നാണ് ഒരു ഉപഭോക്താവ് പറഞ്ഞു. ഈ വര്‍ഷം താന്‍ മോഡിയേയും വാങ്ങി പൂജ നടത്തുമെന്നും പറയുന്നു.

Latest