മോദിയെ സന്ദർശിക്കാൻ മമ്മൂട്ടിക്കു ക്ഷണം: ഇടനില നിന്നത് സുരേഷ് ഗോപി; ലക്ഷ്യം കേരളത്തിൽ ബിജെപിയെ വളർത്തൽ

പൊളിറ്റിക്കൽ ഡെസ്‌ക്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കാൻ മലയാളത്തിലെ മെഗാതാരം മമ്മൂട്ടിയെ ക്ഷണിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബിജെപിയെ കേരളത്തിൽ വളർത്തുന്നതിനുള്ള നിർദേശങ്ങൾ ക്ഷണിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മലയാളത്തിലെ പ്രമുഖ നടനെ തന്നെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിരിക്കുന്നത്. എന്നാൽ, അമിത്ഷായുടെ നിർദേശം മമ്മൂട്ടി തള്ളിക്കളഞ്ഞു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് അമിത്ഷായെ അറിയിച്ചതായാണ് സൂചന.
കേരളത്തിൽ ഭരണംപിടിക്കാൻ ബിജെപി ആർഎസ്എസ് നേതൃത്വങ്ങൾ നടത്തിയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടതനെ തുടർന്നാണ് ഇപ്പോൾ പുതിയ നീക്കവുമായി അമിത്ഷാ തന്നെ നേരിട്ട് രംഗത്തിറങ്ങിയത്. സുരേഷ് ഗോപി അടക്കം മലയാള സിനിമയിലെ പലരെയും ബിജെപിയിൽ എത്തിച്ചെങ്കിലും ഇവരിൽ പലർക്കു കാര്യമായി ജനങ്ങൾക്കിടയിൽ സ്വാധീനമില്ലെന്ന് അമത് ഷാ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേ തുടർന്നാണ് മമ്മൂട്ടിയെ അടക്കം സ്വാധീനിക്കാൻ ശ്രമം നടത്തിയിരിക്കുന്നത്.
മോദിയുമായുള്ള ചർച്ചയ്ക്കു മമ്മൂട്ടിയെ ക്ഷണിച്ച അമിത് ഷാ മമ്മൂട്ടിയ്ക്കു രാജ്യസഭാംഗത്വവും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ തനിക്ക് താല്പര്യമില്ലെന്ന മറുപടി മമ്മൂട്ടി അമിത്ഷാക്ക് നൽകി. കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളെ കൂടെ നിർത്തുവാനുള്ള ബി.ജെ.പി ശ്രമത്തിന്റെ  ഭാഗമായാണ് മമ്മൂട്ടിക്ക് മുൻപിൽ രാജ്യസഭാംഗത്വ വാഗ്ദാനം ബി.ജെ.പി പ്രസിഡന്റ് നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അൽഫോൺസ് കണ്ണന്താനം എന്ന ക്രിസ്ത്യൻ വിഭാഗക്കാരനെ കേന്ദ്രമന്ത്രിയാക്കിയത് കൂടാതെ മുസ്ലീം വിഭാഗത്തിൽ സ്വാധീനമുള്ള  ഒരു വ്യക്തിയെ രാജ്യസഭയിലെത്തിച്ചാൽ 50% ന്യൂനപക്ഷങ്ങളുള്ള കേരളത്തിൽ സ്വാധീനം ഉറപ്പിക്കുവാൻ കഴിയും എന്നാണ് ബി.ജെ.പി കണക്ക് കൂട്ടുന്നത്.

ഇടതുപക്ഷ സഹയാത്രികനും പാർട്ടി ചാനലായ കൈരളിയുടെ  ചെയർമാനുമായ മമ്മൂട്ടിയെ കൂടെ കൂട്ടിയാൽ  ന്യൂനപക്ഷ പിന്തുണ ആർജ്ജിക്കുന്നതിനൊപ്പം ഇടതുപക്ഷത്തിന് ഒരടി കൂടി നൽകുകയാണ്  ബി.ജെ.പി ലക്ഷ്യമിട്ടത്. എന്നാൽ അമിത്ഷായുടെ  ഓഫറിനോട് മമ്മൂട്ടി പുറം തിരിഞ്ഞുനിന്നത് ബി.ജെ.പിയെ നിരാശപ്പെടുത്തി. സിപിഎം പിന്തുണയോടെ മുൻപ് യുപിഎ കേന്ദ്രത്തിൽ ഭരണം നടത്തിയപ്പോൾ മമ്മൂട്ടിയെ  നോമിനേറ്റഡ് രാജ്യസഭാംഗമാക്കുവാനുള്ള ശ്രമങ്ങൾ നടന്നിരുന്നു.  കോൺഗ്രസ്സും സിപിഎമ്മും  തെറ്റിപ്പിരിഞ്ഞതോടെ അത് പിന്നീട് നടന്നില്ല. ഇത് മനസ്സിലാക്കിയാണ് ബിജെപി മമ്മൂട്ടിക്ക് പുതിയ ഓഫർ നൽകിയത്.  അമിത്ഷായുടെ കേരള സന്ദർശനോടനുബന്ധിച്ച് സാമൂഹിക – സാംസ്‌കാരിക മേഖലകളിലെ നിരവധി പേരെ കൂടെ കൂട്ടുവാനുള്ള ശ്രമങ്ങൾ അണിയറയിൽ സജീവമായി നടക്കുകയാണ്. നിലവിലുള്ള ബി.ജെ.പി നേതൃത്വത്തിനപ്പുറം സമൂഹത്തിൽ ആഴത്തിൽ വേരുകളുള്ള വ്യക്തികളെ കൂടെ കൂട്ടുകയാണ് ലോകസഭാതെരെഞ്ഞെടുപ്പിന് മുൻപ് ബി.ജെ.പി  ലക്ഷ്യമിടുന്നത്

Top