“ഹിമാലയത്തില്‍ നിന്നും തിരിച്ചുവന്നപ്പോള്‍ എനിക്കറിയാമായിരുന്നു എന്റെ ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടി സേവിച്ച് ജീവിക്കാനുള്ളതാണെന്ന്”

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ‘ഹ്യൂമന്‍സ് ഓഫ് ബോംബെ’ പേജ് നടത്തിയ അഭിമുഖത്തിന്റെ മൂന്നാമത്തെ ഭാഗം പുറത്തുവന്നു. ഹിമാലയത്തില്‍ നിന്നും തിരിച്ചെത്തിയ ശേഷം ജീവിതത്തില്‍ ചെയ്ത കാര്യങ്ങളാണ് പുതിയ ലക്കത്തില്‍ മോദി പറയുന്നത്. ഹിമാലയത്തില്‍ നിന്നും തിരിച്ചുവന്ന സമയത്ത്, എനിക്കറിയാമായിരുന്നു എന്റെ ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടി സേവിച്ച് ജീവിക്കാനുള്ളതാണെന്ന്. തിരിച്ചെത്തി കുറച്ചുനാളുകള്‍ക്കു ശേഷം ഞാന്‍ അഹ്മദാബാദിലേക്ക് പോയി. ഒരു വലിയ നഗരത്തില്‍ ഞാനാദ്യമായിരുന്നു. ജീവിതത്തിന്റെ ഈ ഘട്ടം വളരെ വ്യത്യസ്തമായിരുന്നു.

ഇടയ്ക്ക് അമ്മാവന്റെ കാന്റീനില്‍ ചെന്ന് അദ്ദേഹത്തെ സഹായിക്കുമായിരുന്നു.ക്രമേണ ഞാന്‍ ഒരു മുഴുവന്‍ സമയ ആര്‍എസ്എസ് പ്രചാരക് ആയി മാറി. അവിടെ എനിക്ക് ജീവിതത്തിന്റെ വിവിധ തുറകളില്‍ ജീവിക്കുന്നവരുമായി ഇടപഴകാന്‍ കഴിഞ്ഞു. ആര്‍എസ്എസ് ഓഫീസ് വൃത്തിയാക്കല്‍, പാത്രങ്ങള്‍ കഴുകല്‍, ഭക്ഷണം പാകം ചെയ്യല്‍ തുടങ്ങിയ ജോലികളെല്ലാം ചെയ്ത് ജീവിച്ചു. ജീവിതം വളരെ തിരക്കേറിയതും കാര്‍ക്കശ്യമുള്ളതുമായിരുന്നു. ഇതിനിടയ്‌ക്കെല്ലാം ഹിമാലയത്തില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ മറക്കാതിരിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. അവിടെ നിന്ന് ഞാന്‍ നേടിയ മാനസിക സ്വാസ്ഥ്യത്തെ പുതിയ തലങ്ങളൊന്നും തന്നെ ഇല്ലാതാക്കരുതെന്ന് തീരുമാനിച്ചു. എല്ലാ വര്‍ഷവും കുറച്ചുനേരം ഉള്ളിലേക്ക് നോക്കുവാന്‍ സമയം കണ്ടെത്തണമെന്ന് ഞാന്‍ തീരുമാനിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമതുലിതമായ ഒരു ജീവിതം നയിക്കാനുള്ള മാര്‍ഗമായിരുന്നു അത്. അധികമാര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്. ദീപാവലിയോടനുബന്ധിച്ച് അഞ്ച് ദിവസം ഞാന്‍ കാട്ടിലേക്ക് പോകുമായിരുന്നു. ശുദ്ധ ജലവും ലഭിക്കുന്ന, ആള്‍ക്കാരൊന്നുമില്ലാത്ത സ്ഥലം. അഞ്ച് ദിവസത്തേക്കുള്ള ഭക്ഷണം കൈയിലെടുത്താണ് പോകുക. അവിടെ റേഡിയോയോ പത്രങ്ങളോ ഉണ്ടാകില്ല. അക്കാലത്ത് ഇന്റര്‍നെറ്റും ടിവിയും ഒന്നുംതന്നെ ഉണ്ടായിരിന്നില്ല താനും. അന്നത്തെ ഏകാന്തധ്യാനങ്ങളില്‍ നിന്നും ലഭിച്ച കരുത്താണ് ഇന്നും ജീവിതത്തെ നേരിടുന്നതിന് എന്നെ പ്രാപ്തനാക്കുന്നത്. എന്നോട് ആളുകള്‍ ചോദിക്കും: ”നിങ്ങള്‍ ആരെ കാണാനാണ് പോകുന്നത്?” അപ്പോള്‍ ഞാന്‍ പറയും, ഞാന്‍ എന്നെ കാണാനാണ് പോകുന്നത്. ഇതിനാലാണ് ഞാനെന്റെ യുവ സുഹൃത്തുക്കളോട് പറയാറുള്ളത്, തിരക്കേറിയ ജീവിതത്തിനിടയില്‍ ഒരല്‍പം ഇടവേളയെടുക്കൂ.

വിചാരങ്ങളിലേര്‍പ്പെടൂ. ആത്മപരിശോധന നടത്തൂ. അത് നിങ്ങളുടെ കാഴ്ചപ്പാടിനെ തന്നെ മാറ്റിമറിക്കും. നിങ്ങള്‍ക്ക് നിങ്ങളുടെ ആന്തരിക സ്വഭാവം നന്നായി മനസ്സിലാക്കാന്‍ സാധിക്കും. മറ്റുള്ളവര്‍ നിങ്ങളെക്കുറിച്ച് എന്തു പറയുന്നു എന്നതിനെക്കുറിച്ച് കേള്‍ക്കാന്‍ അത് നിങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. അതിനാല്‍ നിങ്ങള്‍ ഓരോരുത്തരേയും ഞാന്‍ ഓര്‍മ്മിപ്പിക്കുകയാണ് നിങ്ങള്‍ വളരെ പ്രത്യേകതയുള്ളവരാണ്. വെളിച്ചതിനായി നിങ്ങള്‍ പുറത്തേക്ക് നോക്കേണ്ടതില്ല. അത് നിങ്ങളുടെ ഉള്ളില്‍ തന്നെയുണ്ടെന്നും മോദി അഭിമുഖത്തില്‍ പറഞ്ഞു. ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ സോഷ്യല്‍മീഡിയ പേജുകളിലാണ് മോഡിയുമായുള്ള അഭിമുഖം #TheModiStory എന്ന ടാഗില്‍ പങ്കുവെച്ചിരിക്കുന്നത്.

Top